സിനിമ മേഖലയിൽ നിന്നും ദിലീപിനെതിരെ സാക്ഷി പറയാനെത്തുന്നത് അമ്പതോളം പേർ; ആശങ്കയുടെ മുൾമുനയിൽ മലയാള ചലച്ചിത്ര മേഖല

ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍, ഭാര്യ കാവ്യാ മാധവന്‍, രമ്യാ നമ്പീശന്‍, റീമാ കല്ലിങ്കല്‍, ചിപ്പി രഞ്ജിത്ത്, ലാല്‍, എം.എല്‍.എമാര്‍കൂടിയായ എം. മുകേഷ്, കെ.ബി. ഗണേഷ്‌കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ താരങ്ങളും ലാല്‍ ജൂനിയര്‍, ബൈജു കൊട്ടാരക്കര, ആലപ്പി അഷറഫ് തുടങ്ങിയ സംവിധായകരും നാദിര്‍ഷയുടെ സഹോദരനും ഗായകനുമായ സമദ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും സാക്ഷിപ്പട്ടിയിലുണ്ടെന്നാണു സൂചന.
യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് സാക്ഷിപ്പട്ടിക സമര്‍പ്പിച്ചതോടെ ചലച്ചിത്ര മേഖല ആശങ്കയില്‍. ചലച്ചിത്രമേഖലയില്‍നിന്നുള്ള അമ്പതോളം പേര്‍ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലുണ്ടെന്ന സൂചനയേത്തുടര്‍ന്നാണിത്. ''മഴവില്‍ അഴകില്‍ അമ്മ'' സ്‌റ്റേജ് ഷോ മുതല്‍, ദിലീപ്-പള്‍സര്‍ സുനി കൂടിക്കാഴ്ച നടന്നതായി പറയപ്പെടുന്ന തൊടുപുഴയിലെ ലൊക്കേഷനില്‍ (ജോര്‍ജേട്ടന്‍സ് പൂരം) വരെ ഉണ്ടായിരുന്ന ചിലര്‍ സാക്ഷിപ്പട്ടികയിലുണ്ട്. ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇവരില്‍ എത്രപേര്‍ പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴി നല്‍കാനെത്തുമെന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് ആശങ്കയുണ്ട്.
ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍, ഭാര്യ കാവ്യാ മാധവന്‍, രമ്യാ നമ്പീശന്‍, റീമാ കല്ലിങ്കല്‍, ചിപ്പി രഞ്ജിത്ത്, ലാല്‍, എം.എല്‍.എമാര്‍കൂടിയായ എം. മുകേഷ്, കെ.ബി. ഗണേഷ്‌കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ താരങ്ങളും ലാല്‍ ജൂനിയര്‍, ബൈജു കൊട്ടാരക്കര, ആലപ്പി അഷറഫ് തുടങ്ങിയ സംവിധായകരും നാദിര്‍ഷയുടെ സഹോദരനും ഗായകനുമായ സമദ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും സാക്ഷിപ്പട്ടിയിലുണ്ടെന്നാണു സൂചന.
ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനിലാണു പള്‍സറിനു പണം നല്‍കിയതെന്നു കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ആക്രമിക്കപ്പെട്ടശേഷം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്കാണു നടി എത്തിയത്. ഇതാണ് അദ്ദേഹത്തെ സാക്ഷിയാക്കാന്‍ കാരണം. ലാലിന്റെ മകന്‍ ലാല്‍ ജൂനിയറിന്റെ സിനിമയില്‍ നടി അഭിനയിച്ചിട്ടുമുണ്ട്. ഇവരില്‍ ചിലര്‍ പള്‍സര്‍ സുനിയെ ദിലീപിനൊപ്പം കണ്ടിട്ടുള്ളവരാണ്.
താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ നടക്കുമ്പോള്‍, ദിലീപ് ആക്രമിക്കപ്പെട്ട നടിയോടു ഭീഷണിസ്വരത്തില്‍ സംസാരിച്ചതായും അന്വേഷണസംഘത്തിനു സൂചന ലഭിച്ചിരുന്നു. അതിനാല്‍ അവിടെ അന്നുണ്ടായിരുന്നവരുടെ സാക്ഷിമൊഴി നിര്‍ണായകമാകും. ആക്രമിക്കപ്പെട്ട നടിയോട് അനുഭാവമുള്ളവര്‍പോലും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ ആശങ്കയിലാണ്. സാക്ഷി പറഞ്ഞാല്‍ ചലച്ചിത്രഭാവി അസ്തമിക്കുമോ എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ദിലീപ് ഇപ്പോഴും ചലച്ചിത്ര മേഖലയില്‍ പ്രബലനാണ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്നും പോലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ സാക്ഷിപ്പട്ടികയിലുള്ളവരുമായി അടുപ്പം പുലര്‍ത്തുന്നവര്‍ രഹസ്യനിരീക്ഷണത്തിലാണ്.`
https://www.facebook.com/Malayalivartha