ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള ചിത്രം ടേക്ക് ഓഫിന് പ്രത്യേക ജൂറി പുരസ്കാരം

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള ചിത്രം ടേക്ക് ഓഫിന് പ്രത്യേക ജൂറി പുരസ്കാരം. പനാജിയിലെ സമാപനചടങ്ങിൽ സംവിധായകൻ മഹേഷ് നാരായണൻ പുരസ്കാരം ഏറ്റുവാങ്ങി. 2014ൽ ആഭ്യന്തര യുദ്ധകാലത്ത് ഇറാഖിൽ കുടുങ്ങിയ 19 നഴ്സുമാരെ നാട്ടിലെത്തിക്കുന്ന കഥപറഞ്ഞ ചിത്രം ഇതിനകം നിരവധി പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ടേക്ക് ഓഫ്. പി.വി ഷാജികുമാറാണ് ചി ത്രത്തിന്റെ തിരക്കഥ എഴുതിയത്.
ചിത്രത്തിൽ നായകിയായി വേഷമിട്ട പാർവതി മേളയിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫിലെ സമീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പാർവതി പുരസ്കാരം നേടിയത്.ബിപിഎം എന്ന സിനിമയിലെ പ്രകടനത്തിലൂടെ നാഹുൽ പെരസ് ബിസ്കായത് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. റോബിൻ കാംപില്ലോയുടെ 20 ബീറ്റ്സ് പെർ മിനിറ്റാണ് മികച്ച ചിത്രം.
https://www.facebook.com/Malayalivartha























