"സിനിമാ നടിയ്ക്ക് ഒരു ദിവസം കിടപ്പറ പങ്കിടാൻ 50000 രൂപ മുതൽ 3 ലക്ഷം രൂപ വരെ" !; വൻതുക ഓഫർ ചെയ്ത് എത്തിയ സെക്സ് റാക്കറ്റിന് പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകി താരം

സിനിമാ-സീരിയല്‍ നടിയെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് അനാശ്വാസത്തിന് നിര്‍ബന്ധിച്ച് മൊബെെലില്‍ അജ്ഞാത സന്ദേശമയച്ചതായി പരാതി. പ്രശ്സ്ത തമിഴ് സിനിമാ സീരിയൽ താരം ജയലക്ഷ്മിയാണ് ചെന്നൈ കമ്മീഷണർ ഓഫിസിൽ പരാതി നല്‍കിയത്.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഇവരെ വേശ്യാവൃത്തിയ്ക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടിയ്ക്ക് വന്‍ തുക വാഗ്ദാനം ചെയ്ത് ലൈംഗിക വ്യാപാരത്തിന് ഇറങ്ങാന്‍ പ്രേരിപ്പിച്ച കവിയരശന്‍, മുരുഗ പെരുമാള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി പെണ്‍വാണിഭ ബിസിനസ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി നടിമാര്‍ തങ്ങളുടെ ഇരകളായിട്ടുള്ളതായി ഇവരും കുറ്റസമ്മത മൊഴിയില്‍ പറയുന്നു. മാര്‍ക്കറ്റ് നഷ്‌ടമായ നടികളാണ് പ്രധാനമായും സംഘത്തിന്റെ ഇരകളായത്.
പി.ആറുകളും പൊതുവായ സുഹൃത്തുക്കളും വഴി ബന്ധപ്പെട്ടാണ് സംഘം ഇവരെകൊണ്ട് വാഗ്ദാനങ്ങള്‍ സ്വീകരിപ്പിക്കുന്നത്. നിരവധി നടിമാരും അല്ലാത്ത യുവതികളും ഇവരുടെ വാഗ്ദാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വി.വി.ഐ.പികള്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ മുതലായവര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ....
മുൻപ് സോഷ്യല്‍ മീഡിയ വഴി ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതെല്ലാം മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ വാട്സ് ആപ്പ് വഴിയും ലഭിച്ചു തുടങ്ങി. ഒരു ദിവസം 50000 മുതൽ 3 ലക്ഷം വരെ സമ്പാദിക്കാമെന്നും സുരക്ഷിതമാണെന്നും ആരും അറിയില്ലെന്നുമായിരുന്നു സന്ദേശത്തില്‍.
തുടര്‍ന്ന് സന്ദേശം വന്ന ഈ നമ്പര്‍ ബ്ലോക്ക് ചെയ്തു. ശേഷം മറ്റൊരു നമ്പറിൽ നിന്ന് സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. സുഹൃത്തുക്കളോട് ഇക്കാര്യം വ്യക്തമാക്കിയപ്പോഴാണ്, ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അവര്‍ക്കും ലഭിച്ചെന്ന് മനസിലായതെന്നും നടി വ്യക്തമാക്കുന്നു. അതേസമയം ഇത്തരത്തിലുളള സംഘങ്ങൾക്കുളള പിന്നിൽ വലിയ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു. സ്ക്രീൻ ഷോട്ടുകൾ സഹിതമായിരുന്നു ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha