Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ

06 JULY 2026 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.

പ്രമുഖ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ നടക്കും. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ സെയിലില്‍ ഷോപ്പിംഗിനൊപ്പം ഭക്ഷണവും വിനോദവും ഉള്‍പ്പെടുന്ന സമ്പൂര്‍ണ അനുഭവമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ലുലു അധികൃതര്‍ അറിയിച്ചു.

മിഡ്‌നൈറ്റ് സെയിലിന്റെ ഭാഗമായി നാല് ദിവസവും ലുലു മാള്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ 2 വരെ പ്രവര്‍ത്തിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട് എന്നിവയ്ക്ക് പുറമെ മാളില്‍ പ്രവര്‍ത്തിക്കുന്ന 500 ലധികം മറ്റു ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാകും.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അരി, ഭക്ഷ്യഎണ്ണ, മസാലകള്‍, പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി നിത്യേന ആവശ്യമായ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുകള്‍ ഒരുക്കിയിട്ടുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിവയും കുറഞ്ഞ വിലയില്‍ ലഭ്യമാകും. ഡിറ്റര്‍ജന്റുകള്‍, ക്ലീനിംഗ് ലിക്വിഡുകള്‍, കിച്ചന്‍ എസന്‍ഷ്യലുകള്‍ എന്നിവയ്ക്കും സൂപ്പര്‍ സേവര്‍ ഓഫറുകള്‍ ലഭിക്കും.

ലുലു ഫാഷന്‍ സ്‌റ്റോറില്‍ പ്രമുഖ ദേശീയഅന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ക്കും ഫാഷന്‍ ഉത്പന്നങ്ങള്‍ക്കും പകുതി വില വരെയുള്ള ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. മെന്‍സ്, വിമന്‍സ്, കിഡ്‌സ് വെയര്‍ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ഫ്‌ലാറ്റ് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സാരികള്‍, ചുരിദാറുകള്‍, വെസ്‌റ്റേണ്‍ വസ്ത്രങ്ങള്‍, എത്‌നിക്, കാഷ്വല്‍ വെയര്‍ എന്നിവയുടെ വിപുലമായ ശേഖരത്തിനും പ്രത്യേക ഡിസ്‌കൗണ്ടുകളുണ്ട്. മുന്‍നിര ബ്രാന്‍ഡുകളുടെ ചെരിപ്പുകള്‍, ലഗേജുകള്‍, ട്രാവല്‍ ബാഗുകള്‍ എന്നിവയ്ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാകും.

ലുലു കണക്ടില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയ്ക്ക് പ്രത്യേക വിലക്കിഴിവിനൊപ്പം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയ്ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും നോകോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ഇതിന് പുറമെ വിവിധ ബാങ്ക് ഓഫറുകളും സെയിലിന്റെ ഭാഗമായുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 10 ശതമാനം വരെ അധിക കാഷ്ബാക്ക് ലഭിക്കും.

ലുലുവിന്റെ സ്‌റ്റോറുകള്‍ക്ക് പുറമെ മാളിലെ 200ലധികം ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ലുലു ഓണ്‍ സെയിലിന്റെ ഭാഗമായി പ്രത്യേക ഓഫറുകള്‍ ലഭ്യമാകും. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ആഭരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നാല് ദിവസവും പ്രത്യേക ബ്രാന്‍ഡ് ഓഫറുകളും വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെയും കുടുംബങ്ങളുടെയും വിനോദകേന്ദ്രമായ ഫണ്‍ട്യൂറയില്‍ റൈഡുകള്‍ക്കും ഗെയിമുകള്‍ക്കും പ്രത്യേക ഓഫര്‍ പാക്കേജുകള്‍ ലഭിക്കും. നാല് ദിവസവും രാത്രി 12 മുതല്‍ പുലര്‍ച്ചെ 2 വരെ പ്രത്യേക ഓഫറുകള്‍ക്കൊപ്പം ബൗളിങ് മത്സരവും സര്‍പ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മിഡ്‌നൈറ്റ് സെയിലിന്റെ ഭാഗമായി ഫണ്‍ട്യൂറ പുലര്‍ച്ചെ 2 വരെ പ്രവര്‍ത്തിക്കും.

ഫുഡ് കോര്‍ട്ടുകളിലും മിഡ്‌നൈറ്റ് സെയിലിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ലഭ്യമാകും. നാല് ദിവസവും ഫുഡ് കോര്‍ട്ടുകള്‍ പുലര്‍ച്ചെ 2 വരെ പ്രവര്‍ത്തിക്കും.

സെയില്‍ ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് ഉപഭോക്താക്കള്‍ക്ക് സുഗമമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലുലുവിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും അധിക ബില്ലിംഗ് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാളിലെത്തുന്ന വാഹനങ്ങളുടെ സുഗമമായ പ്രവേശനത്തിനും പാര്‍ക്കിങ്ങിനുമായി പ്രത്യേക ട്രാഫിക് ക്രമീകരണങ്ങളും അധിക ജീവനക്കാരെയും നിയോഗിക്കും. പ്രായമായവര്‍ക്കും കുട്ടികളുമായെത്തുന്ന കുടുംബങ്ങള്‍ക്കും ആവശ്യമായ സഹായം ലഭ്യമാക്കാന്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകളും അധിക സുരക്ഷാ ജീവനക്കാരും മാളിലുടനീളം സേവനമൊരുക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (3 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (4 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (4 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (5 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (6 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (6 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (6 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (7 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (9 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (9 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (9 hours ago)

Malayali Vartha Recommends