Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കസബ വിമര്‍ശനം പാര്‍വതിക്ക് തിരിച്ചടിയാകുന്നു... മൈ സ്‌റ്റോറിയിലെ പാര്‍വതിയുടെ ഡയലോഗിനെതിരെ സോഷ്യല്‍മീഡിയ

21 JULY 2018 05:55 PM IST
മലയാളി വാര്‍ത്ത

കസബയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതയെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തെത്തിയ പാര്‍വതി, തന്റെ കഥാപാത്രം പറയുന്ന ഡയലോഗിലൂടെയാണ് വീണ്ടും വിവാദ നായികയായിരിക്കുന്നത്. മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ പാര്‍വതിയുടെ കഥാപാത്രം പറയുന്ന ''ഇതിനെ മുപ്പത് യൂറോയ്ക്ക് റോഡ് സൈഡീന്നു പൊക്കിയതാവുമെന്ന് കണ്ടാലറിയാം'' എന്ന ഡയലോഗാണ് താരത്തിന് തന്നെ പാരയാകുന്നത്. എഴുത്തുകാരനായ ലിജീഷാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ലിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

4 മനുഷ്യര്‍: ഹിമ, രാജന്‍ സക്കറിയ പ്ലസ് രണ്ടാണുങ്ങള്‍, അവരെപ്പറ്റിയാണ്.

ആദ്യം രോഷ്‌നി ദിനകറിന്റെ മൈ സ്‌റ്റോറിയിലെ ഹിമയെപ്പറ്റി പറയാം. സമയം രാത്രിയാണ്. ജയ്‌ക്കൊപ്പം (പ്രിഥ്വിരാജ്) ഒരു പെണ്‍കുട്ടിയുണ്ട്, അവള്‍ ഫുഡ് കഴിക്കാന്‍ കമ്ബനി കൂടിയതാണ്. അവളെക്കുറിച്ച് ഹിമ (പാര്‍വതി) ജയ്യോട് പറയുന്നു, ''ഇതിനെ മുപ്പത് യൂറോയ്ക്ക് റോഡ് സൈഡീന്നു പൊക്കിയതാവുമെന്ന് കണ്ടാലറിയാം''

'ആണിനൊപ്പം രാത്രി പുറത്തിറങ്ങുന്ന പെണ്ണ് അയാള്‍ വിലകൊടുത്ത് വാങ്ങിയ അഭിസാരികയായിരിക്കുമെന്ന് ചിന്തിക്കുന്ന യുക്തി എന്തപകടം പിടിച്ച യുക്തിയാണ്. പാര്‍വതി അങ്ങനെ പറയരുതായിരുന്നു.

' എന്ന് ചിന്തിക്കുന്ന കാഴ്ചക്കാരോട്, ''പാര്‍വതിയല്ലല്ലോ ഹിമയല്ലേ അത് പറഞ്ഞത്, അതവളുടെ യുക്തിയല്ലേ ?'' എന്നൊന്നും ചോദിച്ചിട്ടൊരു കാര്യവുമില്ല. അങ്ങനെയൊരു ഡയലോഗ് പറയുന്ന വേഷം പാര്‍വതി സെലക്ട് ചെയ്തത് പോലും തെറ്റായിപ്പോയെന്ന് പറയും ഇക്കൂട്ടര്‍. എനിക്ക് സംശയമില്ല, ജയകൃഷ്ണനല്ല ഹിമയെന്ന ആയിരം ചിറകുള്ള പക്ഷിയാണ് എന്റെ താരം.

സമാനമാണ് നിധിന്‍ രണ്‍ജി പണിക്കര്‍ പരിചയപ്പെടുത്തിയ രാജന്‍ സക്കറിയയുടെ കാര്യവും. വഷളനാണയാള്‍, ഹോട്ടന്‍ ! കസബയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്, ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ബെല്‍റ്റില്‍ കയറിപ്പിടിച്ച് ഗര്‍ഭിണിയാക്കുമെന്ന് വീമ്ബിളക്കുന്ന തെമ്മാടിപ്പോലീസുകാരന്‍.

മമ്മൂട്ടിയെപ്പോലെ അഭിനയ രംഗത്ത് ദീര്‍ഘകാല അനുഭവമുള്ള ഒരു നടന്‍ ഇത്തരം സംഭാഷണങ്ങള്‍ ഉപയോഗിക്കരുതായിരുന്നുവെന്ന് പറഞ്ഞത് വനിതാ കമ്മീഷനാണ്. മമ്മൂട്ടിയല്ലല്ലോ രാജന്‍ സക്കറിയയല്ലേ അത് പറയുന്നത് ! രാജന്‍ സക്കറിയ എന്ന വഷളനെ, വഷളന്മാരിലെ എക്‌സ്ട്രീമാക്കലല്ലേ മമ്മൂട്ടി എന്ന അഭിനേതാവിന്റെ തൊഴില്‍ എന്ന് ചോദിച്ചാല്‍ വനിതാ കമ്മീഷനെങ്ങനെ മനസിലാവാനാണ്.

രാജന്‍ സക്കറിയ എന്റെ നായകനല്ല. രാജന്‍ സക്കറിയമാര്‍ക്ക് ഗുഡ് ബുക്കൊരുക്കുന്ന സൂത്രപ്പണി സിനിമയിലൂടെ ചെയ്യരുതെന്നും എനിക്കഭിപ്രായമുണ്ട്. കസബയിലെ നായകന്‍ രാജന്‍ സക്കറിയയാണ്, മമ്മൂട്ടിയല്ല എന്ന് പറഞ്ഞുവെന്നേയുള്ളൂ.

ഇനി എസ്.ഹരീഷിന്റെ നായകനിലേക്ക് വരാം. ആറു മാസം മുമ്ബ് അയാളുടെ കൂടെ നടക്കാറുണ്ടായിരുന്ന സുഹൃത്തിന് ദിവസോം അമ്ബലത്തില്‍ വരുന്ന പെണ്ണുങ്ങളെ നോക്കി നില്‍ക്കുമായിരുന്ന നയനഭോഗിയായ മീശക്കാരന്‍ സുഹൃത്തിന് ''കണ്ടോ, അവളെ കണ്ടാലറിയാം അവള്‍ സെക്‌സിന് റെഡിയാണ്.

'' എന്നല്ലാതെ സന്ദര്‍ഭവശാല്‍ മറ്റെന്ത് ഡയലോഗാണ് പറയാന്‍ കഴിയുക. പൂജാരിമാര്‍ക്ക് സുഖമാണ് ആര്‍ത്തവനാളുകളില്‍ അവളെ കാണാതാവുമ്‌ബോള്‍ വിഷയതല്പരനായ പൂജാരിക്ക് സമയം മോശമാണെന്ന് മനസിലാക്കാനെളുപ്പമാണ്, എന്ന് ചിന്തിക്കുന്ന ഒരാളെ കഥകളില്‍ കഥാപാത്രമാക്കരുത് എന്ന വാദം എന്ത് കോത്തായത്തെ വാദമാണ്.

പല തരം മനുഷ്യരുണ്ട് നാട്ടില്‍. അവരുടെയെല്ലാം ജീവിതങ്ങളാണ് കഥകളായും സിനിമകളായുമൊക്കെ ആവിഷ്‌കരിക്കപ്പെടുന്നത്. എപ്പോഴും ചിലര്‍ മാത്രം ചിത്രീകരിക്കപ്പെട്ടാല്‍ പോര. പൊളിറ്റിക്കലി കറക്ടായ മനുഷ്യരെ മാത്രം കഥാപാത്രങ്ങളാക്കി എങ്ങനെയാണ് കഥയെഴുതുക ! മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി പോലും മണിയന്‍ പിള്ള എന്ന കള്ളന്റെ കഥയാണ്.

കള്ളനും കാമവെറിയനും ആണും പെണ്ണും ഒരൊറ്റ ജീവിതം കൊണ്ട് ആണും പെണ്ണുമായി ജീവിക്കാന്‍ ഭാഗ്യം കിട്ടിയവരുമെല്ലാം കഥകളായും സിനിമകളായും ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാല്‍, നമുക്കിഷ്ടപ്പെടാത്തവര്‍ക്ക് അവരുടെ ജീവിതം അടയാളപ്പെടുത്താനുള്ള പ്ലാറ്റ്‌ഫോമൊരുക്കല്‍ കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (3 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (4 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (4 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (4 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (4 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (4 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (4 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (5 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (5 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (6 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (6 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (6 hours ago)

Malayali Vartha Recommends