Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

ഇന്‍ഡസ്ട്രിയില്‍ എത്തിയതോടെ ക്ഷമ പഠിച്ചു; ഒരിക്കല്‍ എടുത്ത തീരുമാനം ശരിയായിരുന്നില്ലെന്ന് പിന്നീട് മനസ്സിലായി

21 JULY 2018 09:53 PM IST
മലയാളി വാര്‍ത്ത

ആല്‍ബങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഗായികയാണ് രഞ്ജിനി ജോസ്. ആലാപനത്തില്‍ മാത്രമല്ല അഭിനയത്തിലും ഈ താരം കഴിവ് തെളിയിച്ചിരുന്നു. ജീവിതത്തില്‍ മതത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കുകയാണ് ഈ ഗായിക. ഒരഭിമുഖത്തില്‍ സംസാരിക്കവെയാണ് രഞ്ജിനി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജീവിതത്തില്‍ റോള്‍ മോഡലും തന്റെ വഴികാട്ടിയുമൊക്കെയായി കാണുന്ന അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ചില സമയത്ത് സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ പെരുമാറാറുള്ളത്. പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്ന പ്രകൃതക്കാരിയായിരുന്നു താനെന്നും രഞ്ജിനി പറയുന്നു. ഏത് കാര്യത്തിലായാലും തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് താനെന്നും അവര്‍ പറയുന്നു. തീരെ പറ്റില്ലെന്ന് തോന്നുന്നിടത്ത് മാത്രമേ സംസാരിക്കാറുള്ളൂ. ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം ക്ഷമ പഠിച്ചു. അതുപോലെ തന്നെ ഡിപ്ലോമാറ്റികായി പെരുമാറാനും പഠിച്ചു.

അമ്മയുടെ കുടുംബത്തില്‍ നിരവധി ഡോക്ടേഴ്‌സുണ്ട്. ആയുര്‍വേദവും അലോപ്പതിയുമൊക്കെയായി നിരവധി പേര്‍ ഈ രംഗത്തുണ്ട്. തനിക്കും ഡോക്ടര്‍ ആവണമെന്ന ആഗ്രഹമുണ്ടായിരുന്നു. മെഡിക്കല്‍ സീറ്റ് കിട്ടിയിരുന്നുവെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു. അന്നത് വേണ്ടെന്ന് വെച്ചതില്‍ പിന്നീടൊരിക്കലും തനിക്ക് കുറ്റബോധം തോന്നിയിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഡോക്ടേഴ്‌സും എഞ്ചിനീയേഴ്‌സുമുള്‍പ്പെട വ്യത്യസ്ത പ്രൊഫഷനിലുള്ളവര്‍ തന്റെ ഗാനം കേള്‍ക്കാനായി എത്തുന്നതില്‍ സന്തോഷമുണ്ട്.

അച്ഛന്‍ റോമന്‍ കാത്തലിക്കും അമ്മ തമിഴ് ബ്രാഹ്മിനാണ്. പ്രേമിച്ചല്ല ഇവര്‍ രണ്ടുപേരും വിവാഹിതരായത്. മമ്മിക്ക് ആറ് സഹോദരങ്ങളായിരുന്നു. അവരിലൊരാളുടെ അടുത്ത സുഹൃത്തായിരുന്നു അച്ഛന്‍. തങ്ങളുടെ പ്രൊഫഷനുമായി മുന്നേറുന്നതിനിടയില്‍ വിവാഹം വേണ്ടെന്ന് വെച്ച് കഴിയുകയായിരുന്നു ഇരുവരും. അതിനിടയിലാണ് അമ്മയുടെ സഹോദരന്‍ വിവാഹാലോചനയുമായി എത്തിയത്.

മമ്മിയുടെ വീട്ടിലായാലും പപ്പയുടെ വീട്ടിലായാലും അവരവരുടെ ആചാരങ്ങള്‍ പിന്തുടര്‍ന്നാണ് ഓരോരുത്തരും ജീവിക്കുന്നത്. വീട്ടില്‍ എന്ത് പരിപാടി നടക്കുമ്‌ബോഴും എല്ലാവരും പങ്കെടുക്കാറുണ്ട്. മമ്മിയുടെ വീട്ടുകാര്‍ക്ക് പപ്പയെ നല്ല കാര്യമാണ്. വീട്ടില്‍ ഒരിക്കല്‍പ്പോലും മതം ഒരു സംസാര വിഷയമായിരുന്നില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു. മതത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും കാണുമ്‌ബോഴൊക്കെ ചിലപ്പോള്‍ ഫണ്ണിയായാണ് തോന്നാറുള്ളത്.

വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധി വിജയകരമായി തരണം ചെയ്താണ് രഞ്ജിനി മുന്നേറുന്നത്. ഒരിക്കല്‍ എടുത്ത തീരുമാനം ശരിയായിരുന്നില്ലെന്ന് പിന്നീടാണ് വ്യക്തമായത്. ഒരുപാട് പേര്‍ വേണ്ടെന്നും ഇത് ശരിയാവില്ലെന്നും പറഞ്ഞിരുന്നു. ഒരു ലെവല്‍ കഴിയുമ്‌ബോള്‍ വ്യക്തികള്‍ മാറില്ല എന്ന ഘട്ടം വരും. അതുമായി പൊരുത്തപ്പെട്ട് കഴിയുകയെന്ന ഓപ്ഷനെ പിന്നീട് ഉണ്ടാവൂ. എന്നാല്‍ അതിന് തനിക്ക് ഗുണത്തെക്കാള്‍ മോശമായി വരുമെന്നറിഞ്ഞപ്പോഴാണ് അത് വേണ്ടെന്ന് വെച്ചത്. ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നയാളാണ് താന്‍. അത്ര എളുപ്പമായിരുന്നില്ല അതില്‍ നിന്നും പുറത്തുകടക്കാന്‍.

സാമ്ബത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്‌നങ്ങളോയൊന്നും തന്നെ ബാധിക്കാറില്ല. എന്നാല്‍ ബന്ധങ്ങള്‍ വിട്ടുപോകുമ്‌ബോഴാണ് താന്‍ വല്ലാതെ വേദനിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും ഭയവും സുരക്ഷിതത്വമില്ലായ്മയും തോന്നിയത് ബന്ധങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ അതില്‍ നിന്നും റിക്കവറായി വന്നത്. പലര്‍ക്കും ഇതേക്കുറിച്ച് അറിയില്ല. മറ്റൊരാളെ ഇമോഷണലായി വേദനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.

ഏക എന്ന ബ്രാന്‍ഡുമായാണ് രഞ്ജിനി മുന്നേറുന്നത്. അഹം ബ്രഹ്മാസ്മി എന്ന തത്വത്തിലാണ് വിശ്വസിക്കുന്നത്. വ്യത്യസ്തമായ മതവിഭാഗങ്ങളിലായിട്ടും മമ്മിയുടെ പേര് മാറ്റാന്‍ പപ്പ ആവശ്യപ്പെട്ടിരുന്നില്ല. സ്‌കൂള്‍ കാലം മുതല്‍ തന്നോട് ഏത് മതവിഭാഗമാണെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. അന്ന് അച്ഛന്റെ മതമെന്ന നിലയില്‍ ക്രിസ്ത്യന്‍ എന്ന് കൊടുത്തപ്പോഴും പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെന്നും രഞ്ജിനി പറയുന്നു. അങ്ങനെ ചോദിക്കുന്നവരോട് സിംപതി തോന്നാറുണ്ട്. ഏക എന്ന ടാറ്റുവും താരം കൈയ്യില്‍ പതിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (18 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends