Widgets Magazine
17
Dec / 2018
Monday
Forex Rates:

1 aed = 19.49 inr 1 aud = 51.43 inr 1 eur = 81.17 inr 1 gbp = 90.21 inr 1 kwd = 235.39 inr 1 qar = 19.67 inr 1 sar = 19.09 inr 1 usd = 71.61 inr

EDITOR'S PICK


പുരസ്‌കാരം ഏറ്റുവാങ്ങിശേഷം രണ്‍വീര്‍ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ ദീപിക


സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ആവേശ പ്രചരണമാണ് സുനിതയ്ക്ക് വക്കീല്‍ നോട്ടീസായി എത്തിയത്


എങ്ങോട്ട് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ല... ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും പി.സി.ജോര്‍ജ്


സാധരണ പെൺകുട്ടിയായി ജീവിതം... കൊച്ചി ലുലു മാളിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു; വൻകിടക്കാരുമായുള്ള കൂട്ടുകെട്ട് മോഡലിംഗ് രംഗെത്തത്തെത്തിച്ചു.. അതുവഴി സിനിമ, സീരിയൽ രംഗത്ത് കാലുറപ്പിച്ചു; ഒടുക്കം 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം; ലഹരിയ്ക്കടിമയായി മാറിയ അശ്വതി ബാബുവിന്റെ ജീവിത കഥ ഇങ്ങനെ...


സ്‌കൂള്‍ ബസിന്റെ അമിതവേഗത പിഞ്ചു കുഞ്ഞുങ്ങളുടെയും ആയയുടെയും ഉയിരെടുത്തപ്പോൾ ബാക്കി ഓർമയായ ഇർഫാൻ ഏഴ് വര്‍ഷത്തെ വേദനകൾക്കൊടുവിൽ യാത്രയായി

ബിഗ് ബോസില്‍ എന്താണ് നടക്കുന്നത്? വേദനയോടെ ശ്രീലക്ഷ്മി

22 JULY 2018 10:12 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസില്‍ നടക്കുന്നതിനെപ്പറ്റി വീണ്ടും പരാതി. ജഗതിയുടെ മകളും സിനിമാതാരവുമായ ശ്രീലക്ഷ്മിയാണ് പരാതിയുമായി രംഗത്തെത്തിയത്. താനായിരിക്കും അടുത്തതായി പുറത്തേക്ക് പോവേണ്ടി വരുന്നതെന്ന് നേരത്തെ തന്നെ ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ഒടുവില്‍ മോഹന്‍ലാലും അത് ശരിവെച്ചതോടെയാണ് താരപുത്രിയുടെ പിന്‍വാങ്ങലിന് സമയമൊരുങ്ങിയത്. അവസാന നിമിഷത്തില്‍ അച്ഛനെക്കുറിച്ച് അനൂപ് ചന്ദ്രന്‍ പറഞ്ഞത് തന്നെ വേദനിപ്പിച്ചുവെന്ന് പറഞ്ഞ് കരഞ്ഞാണ് താരം വേദിവിട്ടത്. തന്റെ ചെറിയച്ഛനല്ലേ എല്ലാം താന്‍ ക്ഷമിച്ചുവെന്നും ശ്രീലക്ഷ്മി പറഞ്ഞതോടെയാണ് അദ്ദേഹത്തിന് സമാധാനമായത്. അരിസ്‌റ്റോ സുരേഷിന്റെ കരച്ചിലായിരുന്നു എല്ലാവരെയും വിഷമിപ്പിച്ചത്. അവള്‍ കരയാതെ ചിരിച്ച് പോവട്ടെയെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും അതംഗീകരിക്കുകയായിരുന്നു. കെട്ടിപ്പിടിച്ചും പാട്ടുപാടിയുമായാണ് എല്ലാവരും ശ്രീക്കുട്ടിയെ യാത്രയാക്കിയത്. പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താരം ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലക്ഷ്മി കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. സ്‌ക്രിപ്‌റ്റോ ടേക്കോ റീടേക്കോ ഒന്നുമില്ലാതെ നൂറുശതമാനം റിയാലിറ്റിയായിട്ടുള്ള പരിപാടി തന്നെയാണ് ബിഗ് ബോസ്. ഒരു വീട്ടില്‍ നടക്കുന്ന കാര്യങ്ങളും വഴക്കും പൊട്ടിത്തെറിയുമൊക്കെയുണ്ടായിരുന്നു. 16 പേരില്‍ പെട്ടെന്ന് മുൂഡ് സ്വിങ്‌സ് വരുന്നവരും പൊട്ടിത്തെറിക്കുന്നവരും ആ 16 പേരിലുണ്ടായിരുന്നു. 27 ദിവസം 24 മണിക്കൂറും താന്‍ അവിടെയായിരുന്നു. എന്തൊക്കെയാണ് നിങ്ങള്‍ കണ്ടിട്ടുള്ളതെന്നതിനെക്കുറിച്ച് തനിക്കറിയില്ല. ഇപ്പോഴാണ് താന്‍ പുറത്തുവന്നത്.

വളരെ ജനുവിനായിത്തോന്നിയ വ്യക്തിത്വമാണ് രഞ്ജിനിയുടേത്. രഞ്ജിനി ക്യാപ്റ്റനായിരുന്നു. സ്‌ക്രീനില്‍ കാണുമ്‌ബോള്‍ സിംപിളായിത്തോന്നും. 16 പേരുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ പരിഗണിച്ച് മുന്നോട്ട് നയിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പരിപാടിക്കിടയില്‍ ഒത്തിരി പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. വ്യക്തിത്വത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ് പലരും പൊട്ടിത്തെറിച്ചത്. അവരവര്‍ക്ക് ജനുവിനായ കാരണവും അതിന് പിന്നിലുണ്ട്. ഒരാള്‍ മാത്രമല്ല എല്ലാവരും ജനുവിനാണ്.

എന്താണ് ബിഗ് ബോസെന്ന് തന്നോട് ചോദിച്ചാല്‍ എല്ലാവരും ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരത്തിലൊരു പരിപാടിയില്‍ പങ്കെടുക്കണം. ഷോര്‍ട്ട് ടെംപേര്‍ഡായി, തന്റേതായ സേഫ് സോണില്‍ ഒതുങ്ങിക്കൂടുന്നയാളായിരുന്നു താന്‍. അതുപോലെ തന്നെ മൊബൈല്‍ അഡിക്ടുമായിരുന്നു. തന്‍രെ പല നെഗറ്റീവുകളും മാറ്റി പോസിറ്റീവാക്കാന്‍ മലയാളി പ്രേക്ഷകരും ബിഗ് ബോസും അവസരം തന്നു. വിമര്‍ശനങ്ങള്‍ പോസിറ്റീവായെടുത്താല്‍ പിന്നീടത് പോസിറ്റീവാക്കി മാറ്റാം.

ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നോടിയായി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. നേരത്തെ പരിപാടി കാണാറുണ്ടായിരുന്നു. 60 ക്യാമറകളുണ്ട്. സൂക്ഷിക്കണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. പിന്നെ മൊബൈല്‍ ഉപയോഗിക്കാന്‍ പറ്റില്ല. വ്യത്യസ്തരായ 16 പേരുമായി അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും പലരും പറഞ്ഞിരുന്നു. നേരത്തെ പരിപാടി കണ്ടിരുന്നതിനാല്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്തേണ്ടി വന്നില്ലെന്നും താരം പറയുന്നു.

ബിഗ് ബോസില്‍ പ്രണയം മൊട്ടിട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകള്‍ക്കനുസരിച്ച് പെര്‍ഫോം ചെയ്യാനും മത്സരിച്ച് മുന്നേറണമെന്നും ആദ്യമേ തീരുമാനിച്ചിരുന്നു. പ്രണയത്തിനൊന്നും അവിടെ സ്ഥാനമില്ലായിരുന്നു. തുടക്കത്തില്‍ താന്‍ എലിമിനേഷനില്‍ വന്നുവെങ്കിലും പിന്നീട് താന്‍ ഇംപ്രൂവായിരുന്നു. ശ്രീലക്ഷ്മിയെ നോമിനേറ്റ് ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് അതാത് താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു.

ആദ്യത്തെ ആഴ്ചയില്‍ത്തന്നെ താന്‍ ആക്ടീവല്ല എന്ന പരാതി ഉയര്‍ന്നുവന്നിരുന്നു. പിന്നീടുള്ള ആഴ്ചകളില്‍ താന്‍ അത് തിരുത്തിയെങ്കിലും അവസാനത്തെ വോട്ടിങ്ങില്‍ പലരും പരിഗണിച്ചത് അതായിരുന്നു. പിന്നെ ബിഗ് ബോസില്‍ നിന്നും തന്നെ വല്ലാതെ വേദനിപ്പിച്ച കാര്യങ്ങളും അരങ്ങേറിയിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വിഷമിപ്പിക്കാനായി പലരും ശ്രമിച്ചിരുന്നു. അവരോട് വരെ ചിരിച്ച് കെട്ടിപ്പിടിച്ച് പിരിഞ്ഞാണ് പോന്നത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിലെ 16 പേരില്‍ ഒരാളായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പ്രേക്ഷകരുടെ പിന്തുണയിലൂടെയാണ് ഇതുവരെ എത്തിയത്. ഏതെങ്കിലും രീതിയില്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയിലെന്ന പോലെ ജീവിതത്തിലും ശ്രീകുമാര്‍ തള്ള് തടത്തിയതോടെയാണ് മഞ്ജു സുഹൃത്തിനെ കണ്ടാല്‍ കണ്ടംവഴി ഓടുന്നതെന്ന് ചില സിനിമാ വൃത്തങ്ങള്‍ പറയുന്നു  (40 minutes ago)

മുത്തലാഖ് ബില്‍ ലോക്സഭയില്‍; സഭ നിര്‍ത്തിവച്ചു  (52 minutes ago)

സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് പങ്കെന്ന് ആരോപണം ; ബിജെപി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്  (1 hour ago)

ഹാദിയയുടെ അച്ഛന്‍ അശോകൻ ബി ജെ പി യിൽ ചേർന്നു...  (1 hour ago)

പുതിയ സെക്‌സ് റോബോട്ട് വേശ്യാലയത്തില്‍ മനുഷ്യരെ പോലെ റോബോട്ടുകളോടും സെക്‌സിലേര്‍പ്പെടാന്‍ അനുമതി  (1 hour ago)

സുരേഷ് ഗോപിയെ രശ്മിനായര്‍ വിലയിരുത്തുന്നതിങ്ങനെ  (1 hour ago)

പുരസ്‌കാരം ഏറ്റുവാങ്ങിശേഷം രണ്‍വീര്‍ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ ദീപിക  (1 hour ago)

 ഓണ്‍ലൈന്‍ ഷോപ്പിംഗിലെ ഓര്‍ഡര്‍ കണ്ട് സോനാക്ഷി ഞെട്ടിപ്പോയി  (1 hour ago)

സമസ്താപരാധം ക്ഷമിക്കണം; കഴിഞ്ഞയാഴ്ച ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഞായറാഴ്ച സൽഹിയിലെത്തി  (1 hour ago)

സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ആവേശ പ്രചരണമാണ് സുനിതയ്ക്ക് വക്കീല്‍ നോട്ടീസായി എത്തിയത്  (2 hours ago)

ശശി എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ട; ആറ് മാസത്തെ സസ്പെന്‍ഷന്‍ ചെറിയ ശിക്ഷയല്ല; സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും; പി കെ ശശിയ്ക്കെതിരായ നടപടി അംഗീകരിച്ചുവെന  (2 hours ago)

എങ്ങോട്ട് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ല... ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും പി.സി.ജോര്‍ജ്  (2 hours ago)

വനിതാ മതിലില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍  (2 hours ago)

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ഒടിയന്‍...  (3 hours ago)

വനിതാമതിലിൽ നിന്ന് പിന്മാറിയ മഞ്ജു വാര്യരുടെ നിലപാടിനെതിരെ വി ശിവൻകുട്ടി  (3 hours ago)

Malayali Vartha Recommends