കരീനയ്‌ക്കൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സെയ്ഫ്

ബോളിവുഡിലെ താരജോഡികളായ സെയ്ഫ്കരീന താരദമ്പതികളുടെ ജീവിതം ആരാധകര്‍ ഏറെ ആഘോഷിക്കുന്നതാണ്. ഇപ്പോള്‍ കരീന സിനിമയില്‍ തിരിച്ചെത്തിയെങ്കിലും സെയ്ഫ്കരീന ജോഡികളെ ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത് കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഓംകാര, കുര്‍ബാന്‍, താഷാന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവര്‍ ഒന്നിച്ചിട്ടുള്ളത്. അതിന്റെ കാരണം സെയിഫ് വ്യക്തമാക്കുന്നു. സ്വകാര്യ ജീവിതവും പ്രൊഫഷണല്‍ കാര്യങ്ങളും രണ്ടായി കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കരീനയ്‌ക്കൊപ്പം ഒന്നിച്ച് സിനിമകള്‍ ചെയ്യാതിരുന്നതെന്ന് സെയ്ഫ് പറഞ്ഞു.
എന്നാല്‍ അടുത്തിടെയായി തന്റെ ഈ കാഴ്ചപാടില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് സെയിഫിന്റെ വാക്കുകള്‍. നല്ല ഒരു കഥ ലഭിച്ചാല്‍ ഒന്നിച്ചഭിനയിക്കുമെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞത്.
കരീനയ്‌ക്കൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്‌ബോള്‍ തനിക്കൊരിക്കലും അഭിനയിക്കാന്‍ കഴിയില്ലെന്നു തുറന്നു പറഞ്ഞ സെയ്ഫ് കരീനയ്‌ക്കൊപ്പം നില്‍ക്കുമ്‌ബോള്‍ ഫ്രെയിമില്‍ താന്‍ വളരെ ബോറിങ് ആയി മാറുമെന്നും ഒപ്പം അഭിനയിക്കുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജമോ അവര്‍ക്കൊപ്പം മത്സരിച്ച് നില്‍ക്കാനോ തനിക്ക് കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha