മറ്റുള്ളവരെ ബോധിപ്പിക്കാനാവരുത് നമ്മുടെ സന്തോഷമെന്ന് രമേഷ് പിഷാരടി

ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ വലിയ സൂത്രവാക്യങ്ങളുടെ ആവശ്യമില്ലെന്നും, സമാധാനമായി ഇരിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ സന്തോഷമെന്നും സിനിമാതാരം രമേഷ് പിഷാരടി. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ യോലോ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ആളുകള്‍ തങ്ങളുടെ സന്തോഷത്തെ സോഷ്യല്‍ മീഡിയയിലെ ലൈക്കുകളുമായും വ്യൂസുകളുമായും ബന്ധിപ്പിക്കുകയാണ്. എന്നാല്‍ അസൂയയ്ക്ക് അളവുകോല്‍ ഇല്ലാത്തതുപോലെ സന്തോഷവും അളക്കാന്‍ കഴിയില്ല. 'നമ്മള്‍ നോര്‍മല്‍ ആണെങ്കില്‍ നമ്മള്‍ ഹാപ്പിയാണ്' പിഷാരടി പറഞ്ഞു.
ഇന്റര്‍നെറ്റില്‍ കാണുന്ന അമിതമായ മോട്ടിവേഷന്‍ വീഡിയോകളെ അദ്ദേഹം വിമര്‍ശിച്ചു. കംഫര്‍ട്ട് സോണ്‍ പൊട്ടിച്ചു പുറത്തുവരാന്‍ പറയുന്നവര്‍, അതിനുശേഷം എങ്ങോട്ട് പോകണമെന്ന കൃത്യമായ ദിശാബോധം നല്‍കുന്നില്ല. ഒരാളുടെ പാഷനും കഴിവും ഒരേ ദിശയിലല്ലെങ്കില്‍ ജീവിതം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. ചിന്തകള്‍ കുറച്ച് ശരീരത്തിന്റെ അവസ്ഥകളെ തിരിച്ചറിയാന്‍ പഠിക്കുന്നത് സന്തോഷം നല്‍കും.
വ്രതം എടുക്കുന്നതും വഴിപാടുകള്‍ നടത്തുന്നതും വഴി ശരീരം വേദനിക്കുമ്പോള്‍ മനസ്സിന് ലഭിക്കുന്ന ശാന്തത ഇതിന് ഉദാഹരണമാണ്. സമാധാനം ചിലപ്പോള്‍ ബോറടിയായി തോന്നാം, പക്ഷേ ആ ബോറടി ആസ്വദിക്കാന്‍ പഠിക്കണം.മറ്റുള്ളവരെ ബോധിപ്പിക്കാനോ സര്‍ട്ടിഫിക്കറ്റുകള്‍ക്കോ വേണ്ടിയാവരുത് നമ്മുടെ സന്തോഷമെന്നും, കിട്ടുന്ന അവസരങ്ങളില്‍ മനസ്സ് തുറന്ന് ചിരിക്കാന്‍ ശ്രമിക്കണമെന്നും പിഷാരടി പറഞ്ഞു.
https://www.facebook.com/Malayalivartha


























