വൈക്കം വിജയലക്ഷ്മിയെ എന്‍.അനൂപ് താലിച്ചാർത്തി... ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മഹാദേവക്ഷേത്രത്തിലായിരുന്നു വിവാഹം

സംഗീത ലോകത്തെ വാനമ്പാടി ഡോ. വൈക്കം വിജയലക്ഷ്മിയെ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് താലി ചാർത്തിയത്. രാവിലെ 10.30നും 11.30നും മധ്യേയായിരുന്നു മുഹൂര്‍ത്തം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ മഹാദേവക്ഷേത്രത്തിലായിരുന്നു വിവാഹം. സെപ്റ്റംബര്‍ 10ന് ആയിരുന്നു ഇരുവരുടെയും മോതിരം മാറ്റം. 1987ല്‍ വൈക്കത്തെത്തിയ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസിന് ദക്ഷിണവെച്ചാണ് വിജയലക്ഷ്മി സംഗീതലോകത്തേക്ക് കടന്നുവന്നത്.
സംഗീതലോകത്തിന്റെ പടവുകള്‍ താണ്ടുന്ന വിജയലക്ഷ്മിയുടെ സംഗീതപ്രാവണ്യമാണ് അനൂപിനെ ആകര്‍ഷിച്ചത്. മിമിക്രിയിലും സംഗീതത്തിലുമുള്ള അനൂപിന്റെ കലാവൈഭവം വിജയലക്ഷ്മിയുടെ മനസ്സിലും പതിഞ്ഞു. ഈ ഇഷ്ടങ്ങളാണ് ഇവര്‍ക്ക് ജീവിത പങ്കാളികളാകുവാന്‍ നിയോഗമായത്. വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മി.
പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകനാണ് ഇന്റീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയായ അനൂപ്.
https://www.facebook.com/Malayalivartha