ആരാധകര്‍ക്ക് സര്‍പ്രൈസുമായി പേളി-ശ്രീനി... ഇരുവരുടെയും വിവാഹനിശ്ചയം ജനുവരി ഏഴിന്; നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതം ഗെയിമല്ല; ചുരളമ്മ ഇനി ശ്രീനിയ്ക്ക് സ്വന്തമാക്കാൻ കുറച്ച് നാളുകൾ മാത്രം

ബിഗ്‌ബോസ് മലയാളം ആദ്യ പതിപ്പിൽ പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ഏറ്റവും കൂടുതൽ കിട്ടിയത് പേർളി മാണിക്കും ശ്രീനിഷിനുമാണെന്നത് സംശയമേതുമില്ലാത്ത കാര്യമാണ്. തുടക്കത്തിൽ റേറ്റിങ്ങിൽ കണ്ണീർ സീരിയലുകളെക്കാളും പിറകിലായിരുന്ന ബിഗ്‌ബോസിനെ മുന്നോട്ട് നയിച്ചതും ഇവരുടെ പ്രണയമായിരുന്നു. പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഒന്നായിരുന്നു പേളിയുടെയും ശ്രീനിയുടെയും വിവാഹം.
ഇവരുടെ പ്രണയത്തിൽ പ്രേക്ഷകർക്കെല്ലാം ആദ്യം സംശയമുണ്ടായിരുന്നു. ബിഗ്‌ബോസിൽ നിന്ന് പുറത്താകാതെ നില നിൽക്കാനും വിജയിക്കാനുമുള്ള വെറും കളികൾ ആയിട്ടാണ് ആദ്യം എല്ലാവരും ആ പ്രണയത്തെ നോക്കി കണ്ടത്. എന്നാൽ എപ്പിസോഡുകൾ കടന്നു പോകെ ഇതൊരു കളിയല്ല എന്ന ആളുകൾക്ക് ബോധ്യമായി. കട്ട സപ്പോർട്ടുമായി പ്രേക്ഷകർ രംഗത്ത് വരികയും ചെയ്‌തു.
പേളി-ശ്രീനിഷ് വിവാഹനിശ്ചയത്തെ കുറിച്ചാണ് ചില വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ജനുവരി 7 ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും താരങ്ങളോ അവരുടെ വീട്ടുകാരെ ഇനിയും വ്യക്തമാക്കിയിട്ടില്ല. ആരാധകര്‍ക്ക് സര്‍പ്രൈസുമായി വിവാഹക്കാര്യം ഉടന്‍ തന്നെ പേളിയോ ശ്രീനിയോ പുറത്ത് വിടുമെന്നാണ് കരുതുന്നത്. പേളിയ്‌ക്കൊപ്പമുള്ള ഓരോ നിമിഷവും ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീനിഷ് അറിയിക്കാറുണ്ട്. പുറത്ത് വന്നതിന് ശേഷം പല അഭിമുഖങ്ങളിലും ഫേസ്ബുക്ക് ലൈവുകളിലും പേളിയും ശ്രീനിഷും പരസ്പരമുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞിരുന്നു.
പേളിയ്ക്കൊപ്പമുള്ള ആദ്യത്തെ സെല്‍ഫി ചിത്രവും ശ്രീനിഷ് പങ്കുവെച്ചിരുന്നു. പിന്നാലെ പേളിയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞൊരു പോസ്റ്റും ഇന്‍സ്റ്റഗ്രാമിലൂടെ ശ്രീനിഷ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചുരുളമ്മ എന്നാണ് പേളിയെ താരം വിശേഷിപ്പിച്ചിരിക്കുന്നത്. ചുരുളമ്മ എവിടെയാണ്, പേളിഷ്, മിസ്സിംഗ് യൂ എന്നിങ്ങനെ ഹാഷ് ടാഗുകളും ഉണ്ടായിരുന്നു. ശ്രീനിഷ് അടുത്ത് വന്നിരിക്കുമ്ബോള്‍ കരന്റ് അടുക്കുന്നത് പോലെ തോന്നുമായിരുന്നെന്നാണ് പേളി പറയുന്നത്. പുറത്ത് വന്നതിന് ശേഷം ഒരു അഭിമുഖത്തിലാണ് പേളിയുടെ വെളിപ്പെടുത്തല്‍.
ശ്രീനിയോട് സംസാരിച്ച് ഇരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമല്ല. അത് യഥാര്‍ത്ഥമാണ്. നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതം അവസാനിപ്പിച്ച് ഇരുവരും വീട്ടിലെത്തിയ ഉടനെ വിവാഹത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. മമ്മി സമ്മതിക്കുമോ എന്നതായിരുന്നു പേളിയുടെ പേടി. എന്നാല്‍ മമ്മിയ്ക്ക് സമ്മതാണെന്ന കാര്യം പേളി തന്നെ തുറന്ന് പറഞ്ഞിരുന്നു.
തന്റെ വീട്ടില്‍ ഒരു കുഴപ്പമില്ലെന്നും തിരക്കുകള്‍ക്ക് ശേഷം വിവാഹം കഴിക്കുമെന്നും ശ്രീനിഷും പറഞ്ഞിരുന്നു. ഇതോടെ താരങ്ങളുടെ വിവാഹമെന്നാണ് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
ശ്രീനിഷിന്റെ വീട്ടുകാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും അവരും ഈ ബന്ധത്തിന് സമ്മതം മൂളി. പേർളിയെ തന്റെ മരുമകളായി വിളക്ക് കൊടുത്ത് വീട്ടിൽ കൈ പിടിച്ചു കയറ്റാൻ ഒരുങ്ങി ശ്രീനിഷിന്റെ വീട്ടുകാരും അത്‍ടെയാണ് ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha