പള്ളിയിലേക്ക് വരുമ്പോൾ പള്ളിയില്‍ വരുന്നപോലെ തന്നെ വരണം; ആരാധകനോട് കിടിലൻ ഉപദേശവുമായി മമ്മൂക്ക...

എത്ര തിരക്കിലാണെങ്കിലും വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന മുടക്കാത്തയാളാണ് നടന്‍ മമ്മൂട്ടി. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ഷൂട്ടിംങിനായി കാസര്‍കോട്ടെത്തിയതാണ് മമ്മൂക്ക. കാസര്‍ക്കോട്ടെ ഒരു പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി എത്തിയ മമ്മൂക്കയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകന് നല്‍കിയ സ്‌നേഹോപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
'പള്ളിയിലെത്തുമ്ബോള്‍ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്ബോള്‍ പള്ളിയില്‍ വരുന്നപോലെ തന്നെ വരണം. പ്രാര്‍ഥിക്കണം' താരത്തിന്റെ ഈ ഉപദേശം മനസിലാക്കിയിട്ടാവണം ആരാധകര്‍ പതിയെ ഫോട്ടോ എടുക്കുന്നത് നിര്‍ത്തി. താരത്തിനൊപ്പം പള്ളിയിലേക്ക് നടന്നു.
യാതൊരുവിധ താരജാഡയുമില്ലാതെ നടന്നുനീങ്ങുന്ന താരത്തെ ഇതിനോടകം തന്നെ ആരാധകര്‍ അഭിന്ദനം കൊണ്ട് മൂടിക്കഴിഞ്ഞു. സിനിമയ്ക്കപ്പുറത്ത് നടീനടന്മാര്‍ എങ്ങോട്ട് തിരിഞ്ഞാലും ഏത് കാര്യത്തില്‍ ഇടപെട്ടാലും അതെല്ലാം വാര്‍ത്തായാവാറുണ്ട്. അത്തരത്തിലൊരു കാര്യം തന്നെയായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയതും. തങ്ങളെ ഉപദ്രവിക്കുന്ന രീതിയിലേക്ക് ആരാധകരുടെ സ്‌നേഹം നീങ്ങുമ്പോള്‍ താരങ്ങള്‍ പ്രതികരിക്കാറുണ്ട്. ഫോട്ടോയെടുക്കാന്‍ നോക്കിയ ആരാധകനെ ശാസിച്ച് നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
പൊതുപരിപാടികള്‍ക്കും മറ്റുമെത്തുമ്പോള്‍ ആരാധകര്‍ താരങ്ങളെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാറുണ്ട്. എന്നാല്‍ ആരാധകരുടെ അമിത സ്‌നേഹം കാരണം ചില്ലറ പൊല്ലാപ്പുകളല്ല താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. സ്വകാര്യതയിലേക്ക് കടന്നുകയറുമ്പോഴും ദേഹോപദ്രവമെന്ന തരത്തിലേക്കും അത് നീങ്ങുമ്പോള്‍ താരങ്ങളും പ്രതികരിക്കാറുണ്ട്. സിനിമയ്ക്കപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ സിംപിളായി ജീവിക്കുന്നവരാണ് പലരും. എന്നാല്‍ ഇതൊന്നും ആരാധകര്‍ ഓര്‍ക്കാറില്ല.
https://www.facebook.com/Malayalivartha