ഡിങ്കനെ വരിഞ്ഞുമുറുക്കി അന്വേഷണ സംഘം... താമസിക്കുന്ന സ്ഥലം, പരിപാടികള്‍ എല്ലാം നിരീക്ഷണത്തില്‍

വിദേശത്തുപോയ ദിലീപിനെ നിരീക്ഷിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. പുതിയ സിനിമയായ ഡിങ്കന്റെ ഒന്നരമാസത്തെ ചിത്രീകരണത്തിനാണു നടന്‍ കോടതിയുടെ അനുവാദത്തോടെ ബാങ്കോക്കില്‍ പോയത്. അവിടെ താമസിക്കുന്ന സ്ഥലം, പരിപാടികള്‍ എല്ലാം ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഇവ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയത്.
നേരത്തേ ദുബായില്‍ പോയപ്പോഴും ഇങ്ങനെ ചെയ്തിരുന്നു. പത്രസമ്മേളനത്തിന്റെയും എഫ്.എം. റേഡിയോ ഇന്റര്‍വ്യൂവിന്റെയും വിശദാംശങ്ങളും റെക്കോര്‍ഡിങ്ങും ഇന്റര്‍പോളാണു പോലീസിനു കൈമാറിയത്. കാനഡയിലും യു.എസിലും പോയപ്പോഴുള്ള വിസയുടെ വിശദാംശങ്ങളും ഇന്റര്‍പോള്‍ വഴിയാണ് പോലീസ് ലഭ്യമാക്കിയത്.
ദിലീപിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഗെറ്റപ്പ് ഏറെ ചര്‍ച്ചയായിരുന്നു. ദിലീപ് തന്റെ കരിയറില്‍ ഇതുവരെ പരീക്ഷിക്കാത്ത ഗെറ്റപ്പുകളിലാണ് പുതിയ സിനിമകളില്‍ അഭിനയിക്കുന്നത്. ഈ വര്‍ഷമെത്തിയ കമ്മാരസംഭവം അതിന് ഒരു ഉദാഹരണമായിരുന്നു. ഇപ്പോഴിതാ പ്രൊഫസര്‍ ഡിങ്കന് വേണ്ടി ജിമ്മില്‍ പോയി കിടിലന്‍ ബോഡിയുമായി താരമെത്തിയിരിക്കുകയാണ്. ദിലീപേട്ടന്‍ ജിമ്മില്‍ പോയത് വെറുതെ അല്ലെന്ന് പറഞ്ഞ് ഫാന്‍സ് പേജിലൂടെ പുറത്ത് വിട്ട ചിത്രത്തിലാണ് താരത്തിന്റെ പുതിയ ഫോട്ടോയുള്ളത്. ബാഹുബലി, വിശ്വരൂപം, തുപ്പാക്കി, ബാഗി 2 തുടങ്ങിയ ഇന്ത്യന്‍ സിനിമകളുടെയും വിദേശ ചിത്രങ്ങളുടെയും ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha