ഐശ്വര്യയുടെ ഓമനപ്പേര് വീണുകിട്ടിയ സന്തോഷത്തില്‍ ആരാധകര്‍

ബോളിവുഡ് സുന്ദരി ഐശ്വര്യറായിയെ കുടുംബം വിളിക്കുന്നത് ആഷ് എന്നാണ്. എന്നാല്‍ താരത്തിന് മറ്റൊരു പേര് കൂടി ഉണ്ടെന്നാണ് ആരാധകരുടെ പുതിയ കണ്ടുപിടിത്തം. ഐശ്വര്യയുടെ ശരിക്കുള്ള ഓമനപ്പേര് ആഷ് എന്നല്ലെന്നാണ് സഹോദരഭാര്യ ഷിര്‍മ പറയുന്നത്.
മോഡലും ഫാഷന്‍ ബ്ലോഗറുമായ ഷിര്‍മയ്ക്കും സാമൂഹ്യമാദ്ധ്യമങ്ങളില്‍ അത്യാവശ്യം ഫാന്‍സുണ്ട്. കഴിഞ്ഞദിവസം ഷിര്‍മ ആസ്‌ക് മീ എനിതിംഗ് എന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ വന്നതോടെ ആരാധകരും ചോദ്യങ്ങളുമായി ഒപ്പം കൂടുകയായിരുന്നു.
എന്നാല്‍, ചോദ്യങ്ങളിലേറെയും ഐശ്വര്യ റായിയെക്കുറിച്ചായിരുന്നു എന്ന് മാത്രം. നിങ്ങളുടെ ആന്റി വളരെ പ്രശസ്തയാണെന്ന് മക്കളോട് എങ്ങനെയാണ് പറഞ്ഞുകൊടുക്കുക എന്നായിരുന്നു അതിലൊരു ചോദ്യം. അതിന്റെ ഉത്തരം പറഞ്ഞതിനിടയിലാണ് ''ഗുലു മാമി' എന്ന് ഷിര്‍മ പറഞ്ഞത്. എന്തായാലും ആ മറുപടിക്കിടയില്‍ ആഷിന് ഗുലു മാമിയെന്ന ഓമനപ്പേര് വീണുകിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍.
ഐശ്വര്യ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഗുലുമാമി ആണെന്നും അവരുടെ പ്രശസ്തി ഒരിക്കല്‍പോലും ചര്‍ച്ചാവിഷയമായിട്ടില്ലെന്നുമായിരുന്നു ഷിര്‍മ ആരാധകന് നല്‍കിയ മറുപടി.
https://www.facebook.com/Malayalivartha