സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ച ആരാധകന് ചുട്ടമറുപടിയാണ് നടി മാധുരി

മീ ടൂ ക്യാംപെയിനിലൂടെ സിനിമയില്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് ഒത്തിരി നടിമാരാണ് രംഗത്തെത്തിയത്. പ്രമുഖരായ പല സംവിധായകന്മാര്‍ക്കും നടന്മാര്‍ക്കും എതിരെ ആരോപണങ്ങള്‍ വന്നിരുന്നു. എന്നിട്ടും ഇതൊന്നും അവസാനിക്കുന്നില്ലെന്നതാണ് വസ്തുത.
ഇപ്പോഴിതാ ജോസഫ് എന്ന നായികയായ മാധുരിയും ഇത്തരക്കാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മാധുരിയുടെ ഫോട്ടോസിനെ കുറിച്ച് സംസാരിച്ച വ്യക്തിക്ക് പരസ്യമായി മറുപടി പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്.
നടന്‍ ജോജു ജോര്‍ജ് നായകനായി അഭിനയിച്ച സിനിമയാണ് ജോസഫ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ മാളവിക മേനോന്‍, മാധുരി, എന്നിവരാണ് നായികമാര്‍. ജോസഫിലെ താരങ്ങളുടെ പ്രകടനം നല്ല അഭിപ്രായം നേടിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മാധുരി ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരമായി ഫോട്ടോസ് പങ്കുവെക്കാറുണ്ട്. മിക്കവയും ഗ്ലാമറസ് ചിത്രങ്ങളായിരിക്കും. ഇത്തരം ഫോട്ടോസിനെതിരെയാണ് ഒരാള്‍ വിമര്‍ശനമുന്നയിച്ചത്. സന്ദേശമയച്ച ആള്‍ക്ക് പര്യമായി തന്നെ മറുപടി കൊടുത്താണ് മാധുരിയിപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കുമുളള മറുപടി ഇതാണെന്നും പറഞ്ഞാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
മാധുരി പറയുന്നതിങ്ങനെ..
ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്. അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിന് മാത്രം മറുപടി പറയാമെന്ന് വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നത് പോലെ. നിങ്ങളുടെ ചിന്താഗതികള്‍ അവിടെ തന്നെ വെച്ചു കൊള്ളു. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നുവെന്നും മാധുരി പറയുന്നു.
ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്ത് കൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീയ്ക്ക് വയറ് കാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ച് കൂടെ? പുരുഷന് പൊതു നിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്. അല്ലാതെ സാരിയില്‍ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപാടുകളുണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലെന്നും നടി പറയുന്നു.
https://www.facebook.com/Malayalivartha