അന്നും ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ് തബു

മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ബോളിവുഡ് നടിയാണ് തബു. 1980 മുതല്‍ ഇന്നും സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന തബു വിവാഹം കഴിച്ചിട്ടില്ല. തബുവിന്റെ വിവാഹക്കാര്യമാണ് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത്. കൂലി നം:1 എന്ന ചിത്രത്തിലൂടെയാണ് തബു ആദ്യമായി നായികയാവുന്നത്. ഹിന്ദി സിനിമകളിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി തുടങ്ങി ഇന്ത്യയിലെ നിരവധി ഭാഷാചിത്രങ്ങളില്‍ തബു അഭിനയിച്ചിരുന്നു.
രണ്ട് തവണയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം തബുവിനെ തേടി എത്തുന്നത്. ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങളും നേടിയ അഭിനേത്രിയാണ്. 2011 ല്‍ പത്മശ്രീ നല്‍കിയും രാജ്യം തബുവിനെ ആദരിച്ചിരുന്നു. ഒരുപാട് സിനിമകളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ട തബു നേം സേക്ക് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിരുന്നു. മീര നായര്‍ സംവിധാനം ചെയ്ത ചിത്രം ഹിറ്റായിരുന്നു. ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന തബു ഈ വര്‍ഷം മിസിംഗ്, സഞ്ജു, അന്ധാധുന്‍ എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.
പ്രിയദര്‍ശനായിരുന്നു തബുവിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. 1996 ല്‍ റിലീസിനെത്തിയ കാലാപാനി എന്ന സിനിമയിലൂടെയായിരുന്നു തബു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഹിറ്റ് സിനിമയായിരുന്നു കാലാപാനി. മോഹന്‍ലാലിന്റെ നായികയായി പാര്‍വ്വതി എന്ന വേഷത്തിലെത്തിയ തബുവിനെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. പിന്നീടിങ്ങോട്ട് നിരവധി പ്രിയദര്‍ശന്‍ സിനിമകളില്‍ തബു അഭിനയിച്ചിരുന്നു.
തബു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് അവസാനമായി തിയറ്ററുകളിലേക്ക് എത്തിയ അന്ധാധുന്‍ എന്ന സിനിമ തിയറ്ററുകളില്‍ നല്ല പ്രകടനമായിരുന്നു നടത്തിയത്. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് സിനിമയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് നടി തുറന്ന് പറയുന്നത്.
ആദ്യ കാലങ്ങളില്‍ സിനിമ എന്ന മാധ്യമത്തോട് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നും സിനിമകള്‍ ആസ്വദിച്ച് തുടങ്ങിയത് മൂന്ന് സംവിധായകര്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണെന്നാണ് തബു പറയുന്നത്.
https://www.facebook.com/Malayalivartha