ജാനകിയമ്മ അഭിനയിച്ചിട്ടും അത് രഹസ്യമായി സൂക്ഷിച്ചു; സിനിമ പുറത്ത് വന്നപ്പോൾ ജാനകിയമ്മയുടെ സീൻ ഡിലീറ്റഡ്; '96’ ലെ ഇത്ര മനോഹരമായ രംഗം എന്തിന് ഒഴിവാക്കി?

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് '96'. ഈ ചിത്രത്തിലെ പ്രതിഫലത്തേക്കാൾവലിയ തുകയാണ് ഈ ചിത്രം തിയേറ്ററിൽ എത്തിക്കാൻ വേണ്ടി വിജയ് ചെലവഴിച്ചത്. ഒന്നര കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം വാങ്ങിച്ച പ്രതിഫലം. ബാക്കി രണ്ടരക്കോടി രൂപ സ്വന്തം കയ്യിൽ നിന്ന് നൽകിയാണ് ഈ ചിത്രത്തെ അദ്ദേഹം പുറത്തു കൊണ്ട് വന്നത്.കോടികള്‍ സ്വന്തം കൈയില്‍ നിന്ന് മുടക്കി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി തിയേറ്ററുകളിലെത്തിച്ച 96 ന് തീയേറ്ററുകളില്‍ ലഭിച്ചത് മികച്ച പ്രതികരണമാണ്.
ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ ഒരു സീന്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇത്ര് മനോഹരമായ രംഗം എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ജാനു എന്ന എസ്.ജാനകീ ദേവിക്ക് ആ പേര് മാതാപിക്കാള്‍ നല്‍കാന്‍ കാരണം ഗായിക എസ്.ജാനകിയാണ്. റാം എന്ന കൂട്ടുകാരന്‍ സാക്ഷാല്‍ എസ്.ജാനകിയുടെ മുന്നില്‍ ജാനുവിനെ എത്തിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം. എസ്.ജാനകി സിനിമയില്‍ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീന്‍ സമയദൈര്‍ഘ്യത്തിന്റെ പേരില്‍ വെട്ടിമാറ്റുകയായിരുന്നു.
ജാനകിയമ്മ അഭിനയിച്ചിട്ടും അത് രഹസ്യമായി സൂക്ഷിച്ചതും സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഈ സീന്‍ ഒഴിവാക്കിയതില്‍ ഭുരിപക്ഷം പ്രേക്ഷകരും നിരാശയിലാണെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ 12 ലക്ഷത്തിലേറെ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതുണ്ട് ഈ വീഡിയോ.
https://www.facebook.com/Malayalivartha