അമല പോളുമായി രണ്ടാം വിവാഹത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം

അമല പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. നടി അമലപോള്‍ സംവിധായകന്‍ വിജയ്യുമായി വിവാഹമോചനം ആയതു മുതല്‍ താരത്തിന്റെ രണ്ടാം വിവാഹം പ്രചരിക്കുന്നുണ്ടായിരുന്നു. തിയറ്ററില്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന രാക്ഷസന്‍ എന്ന ചിത്രത്തിലെ നടന്‍ വിഷ്ണു വിശാലും അമലയും വിവാഹിതരാകുന്നുവെന്നു പ്രചരണം.
രാക്ഷസന്‍ റിലീസ് ചെയ്ത സമയത്ത് തന്നെ വിഷ്ണു തന്റെ വിവാഹമോചനം ആരാധകരെ അറിയിച്ചത്. എന്നാല്‍ വിഷ്ണു വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും ഇരുവരും പ്രണയത്തിലാണെന്നും ഉടനെ വിവാഹിതരാവുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിഷ്ണു.
എന്ത് അസംബന്ധ വാര്‍ത്തയാണിത്. കുറച്ച് ഉത്തരവാദിത്വം കാണിക്കണം. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെതായ ജീവിതമുണ്ട്, കുടുംബമുണ്ട്. നിങ്ങളുടെ നേട്ടത്തിന് വേണ്ടി ഇങ്ങനെ എഴുതരുത്.' വിഷ്ണു ട്വീറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha