ഷാറൂഖ് ഖാന്‍ കുള്ളന്റെ വേഷത്തിലെത്തുന്ന മേരാ നാം തു സീറോയിലെ ആദ്യ റൊമാന്റിക് ഗാനം സൂപ്പര്‍ ഹിറ്റ്

ഷാറൂഖ് ഖാന്‍ കുള്ളന്റെ വേഷത്തിലെത്തുന്ന ചിത്രം സീറോയിലെ ആദ്യ പ്രണയ ഗാനം വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. മേരാ നാം തു എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഇര്‍ഷാദ് കാമിലിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ആനന്ദ് എല്‍ റായിയാണ്. അഭയ് ജോധ്കപൂറാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനുഷ്‌കയും ഷാരൂഖ് ഖാനുമാണ് ഗാനത്തില്‍ അഭിനയിക്കുന്നത്.
ആനന്ദ് എല്‍ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് നായികമാര്‍. തിരക്കഥ ഹിമാന്‍ഷു ശര്‍മ, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു.
ആനന്ദ് എല്‍ റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും എസ്ആര്‍കെഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha