ഭക്തരോട് കളിച്ച് പണി മേടിച്ചപ്പോള്‍... ഭക്തര്‍ക്കൊപ്പം നില്‍ക്കാത്ത ദേവസ്വം ബോര്‍ഡിന് ഇതിലും നല്ല പണി കിട്ടാനില്ല; ദേവസ്വം ബോര്‍ഡിന്റെ കടുംപിടുത്തം കാരണം കഞ്ഞികുടി മുട്ടുന്നത് 13,000 പേരുടെ

ഭക്തര്‍ക്കൊപ്പം നില്‍ക്കാത്ത ദേവസ്വം ബോര്‍ഡിന്റെ അമ്പലങ്ങളില്‍ കാണിക്കയിടരുതെന്ന ഹിന്ദുസംഘടനകളുടെ പ്രചാരണം ഫലം കണ്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ തന്നെ അവസാനം സങ്കടത്തോടെ രംഗത്തെത്തി ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചരണം, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ 13000 ജീവനക്കാരുടെ ഉപജീവനത്തെ ബാധിക്കുമെന്ന് പദ്മകുമാര്‍ പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ ശബരിമലയെ തകര്‍ത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളര്‍ത്താനാണെന്നും പദ്മകുമാര്‍ കുറ്റപ്പെടുത്തി.
എത്രമാത്രം ദോഷമാണ് ഈ പ്രചാരണം നടത്തുന്നവര്‍ ചെയ്യുന്നതെന്ന് ആലോചിക്കണം. 13,000 ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ മറ്റ് വിഭാഗക്കാരില്ല. ഹിന്ദുക്കള്‍ തന്നെയാണ്. അവരുടെ കഞ്ഞികുടി മുട്ടിച്ചേ പറ്റൂ എന്നാണ് ചില ആളുകളുടെ വാദഗതിയെന്നും പദ്മകുമാര്‍ പറഞ്ഞു.
കാണിക്ക നല്‍കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതണ്ട. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും ഇത്തരക്കാര്‍ പിന്‍മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha