പ്രണയ വിവാഹത്തിന് ശേഷം പ്രിയാമണി മടങ്ങിയെത്തുന്നു

തെന്നിന്ത്യയുടെ താരസുന്ദരി പ്രിയാമണിയും സുഹൃത്തായിരുന്ന മുസ്തഫയും ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം വിവാഹിതരായത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നവരാണ് പല നടിമാരും. ചിലര്‍ ടെലിവിഷന്‍ പരിപാടികളിലൂടെ തിരിച്ച് വരാറുണ്ട്.
വിവാഹം കഴിച്ചെന്ന് കരുതി സിനിമയില്‍ നിന്നും മാറി നില്‍ക്കാനൊന്നും പ്രിയാമണിയെ കിട്ടില്ല. വിവാഹശേഷവും സിനിമയില്‍ തന്നെ തുടരുമെന്ന് നടി വ്യക്തമാക്കിയിരുന്നു. പ്രിയാമണി വിവാഹത്തിന് മുന്‍പ് സിനിമയിലും ടെലിവിഷന്‍ പരിപാടിയിലും പ്രിയാണി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ വര്‍ഷങ്ങളോളം പ്രിയാണി വിധികര്‍ത്താവായിരുന്നു.
ഇപ്പോഴിതാ ഡാന്‍സ് കേരള ഡാന്‍സ് എന്ന പേരില്‍ പുതിയ റിയാലിറ്റി ഷോ ആരംഭിക്കുകയാണ്. ഡിസംബര്‍ ഏട്ടിനാണ് പരിപാടി ആരംഭിക്കുന്നത്. 12 മത്സരാര്‍ത്ഥികളും അവര്‍ക്കൊപ്പം 12 സെലിബ്രിറ്റികളുമുള്ള ടീമാണ് ഷോയില്‍ ഉണ്ടാവുക. സംവിധായകനും നടനുമായ ജൂഡ് ആന്റണിയാണ് മറ്റൊരു വിധി കര്‍ത്താവായി ഷോ യില്‍ ഉണ്ടാവുക.
https://www.facebook.com/Malayalivartha