ഇത് എന്റെ അവകാശം... സെക്ഷൻ കോടതിയും ഹൈക്കോടതിയും നിഷേധിച്ചു; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടൻ ദിലീപ് സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിൽ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട് എന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ കോടതിയിലും ഹൈക്കോടതിയിലും സ്വീകരിച്ച നിലപാട്.
ക്രിസ്തുമസ്സ് അവധിക്ക് ശേഷമായിരിക്കും കേസ് കോടതി് പരിഗണിക്കുക. ഇതേ ആവശ്യമുന്നയിച്ച് ദിലീപ് സമര്‍പ്പിച്ച ഹര്‍ജികള്‍ വിചാരണക്കോടതിയും ഹൈക്കോടിയും നേരത്തെ തള്ളിയിരുന്നു.
അതേസമയം സുപ്രധാനമായ പല മൊഴികളും രേഖകളും പോലീസ് നല്‍കിയിട്ടില്ലെന്നും പറഞ്ഞ് പോലീസിന്റെ നടപടി ബോധ പൂര്‍വമാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്. കുറ്റപത്രവും അനുബന്ധ രേഖകളും രണ്ടാഴ്ച മുമ്പ് കോടതി ദിലീപിന് നല്‍കിയിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ നല്‍കിയിരുന്നില്ല.
ഇതേ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണണമെന്ന ആവശ്യവുമായി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപന്റെ സാന്നിധ്യത്തില്‍ അഭിഭാഷകര്‍ക്ക് ഇത് പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നു.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചെങ്കിലും ദിലീപിന് അവിടെ നിന്നും കിട്ടിയ തിരിച്ചടിയുടെ ഭാഗമായാണ് വീണ്ടും സുപ്രീം കോടതിയിലേക്ക് ദിലീപ് എത്തിയത്. സുപ്രധാനമായ ചില മൊഴികളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഇവര്‍ ആവശ്യപ്പെടും.
https://www.facebook.com/Malayalivartha