കരഞ്ഞുറങ്ങിയ രാത്രിയെ ഓര്‍ത്തെടുത്ത് തപ്‌സി

തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തപ്‌സി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്‌ബോഴാണ് എന്റെ ആദ്യ പ്രണയം. എനിക്ക് തോന്നുന്നു എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് പ്രണയിച്ചു തുടങ്ങാന്‍ ഞാന്‍ വൈകിപ്പോയി എന്ന്. എന്നിരുന്നാലും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്‌ബോഴുള്ള ആ ബന്ധത്തെ പ്രണയമെന്നൊന്നും വിളിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.
എന്തായാലും പ്രണയിച്ചു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ വിട്ടിട്ടു പോയി. പത്താം ക്ലാസിലേക്കാണ് പോകുന്നത്. പഠിക്കാനുണ്ട് എന്നൊക്കെ പറഞ്ഞായിരുന്നു ആ ബ്രേക്കപ്പ്. എനിക്കിപ്പോഴും ഓര്‍മയുണ്ട്, അന്ന് ബൂത്തില്‍ പോയി ഫോണ്‍ വിളിച്ച് കരഞ്ഞുകൊണ്ട് 'നീ എന്തിനാ എന്നെ വിട്ടിട്ടു പോയത്'എന്നൊക്കെ ചോദിച്ചത്.
പ്രണയബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ രാശിക്ക് അത് ചേരില്ല എന്നാണ് നടി പറഞ്ഞത്. കാഴ്ചപ്പാടിന്റെ കാര്യത്തിലായാലും മറ്റെന്തായാലും എന്നെക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ആളായിരുക്കും എന്റെ വരന്‍ എന്നാണ് രാശി.

എന്നെങ്കിലും അത്തരമൊരാളുമായി പ്രണയത്തിലായാല്‍ ഇതാണ് എന്റെ ഭാവി എന്ന് കരുതി മുന്നോട്ട് പോകും. പിന്നീട് കുടുംബം കുട്ടികള്‍ എന്നൊക്കെ സ്വപ്‌നം കാണും തപ്‌സി പറഞ്ഞു.

https://www.facebook.com/Malayalivartha























