ഗോവയില്‍ അടിച്ച് പൊളിച്ച് സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ നായികയായി അഭിനയിക്കുന്ന മലയാള ചിത്രം വാര്‍ത്തകളില്‍ നിറയുകയാണ്. ഫെബ്രുവരി ഒന്നിന് ഗോവയിലാണ് രംഗീല ചിത്രത്തിന് തുടക്കം. സാന്ദ്രാ ലോപ്പസ് എന്ന ബോളിവുഡ് നടിയുടെ വേഷത്തിലാണ് സണ്ണി ലിയോണ്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മണിരത്‌നം , സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രമാണിത് . ഗോവ, ചിക്കമംഗ്ലൂര്‍, ഹംപി തുടങ്ങിയ ലൊക്കേഷനുകളിലാണ് രംഗീലയുടെ ചിത്രീകരണം.
വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകനായ സനല്‍ എബ്രഹാമാണ് തിരക്കഥ ഒരുക്കുന്നത്. ധ്രുവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേശ് പിഷാരടി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ.

സംഗീതം ഫോര്‍ മ്യൂസിക്കും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. കലാസംവിധാനം : രാജീവ് കോവിലകം, മേക്കപ്പ് : പ്രദീപ് രംഗന്‍.

https://www.facebook.com/Malayalivartha























