Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ബിഗ്‌ബോസ് ഓവിയയും ആരവും വിവാഹിതരായോ ? ഒടുവിൽ സത്യം വെളിപ്പെടുത്തി ഓവിയ...

14 JANUARY 2019 09:49 AM IST
മലയാളി വാര്‍ത്ത

മലയാളിയായ ഓവിയ അഭിനയ രംഗത്തേക്ക് എത്തിയത് മലയാള സിനിമയിലൂടെയാണെങ്കിലും നായികയായി ശ്രദ്ധിക്കപ്പെടുന്നത് തമിഴ് സിനിമയിലൂടെയായിരുന്നു. കളവാണി എന്ന ചിത്രത്തിലൂടെയായിരുന്നു ഓവിയയുടെ തമിഴ് അരങ്ങേറ്റം. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് ഓവിയക്ക് ലഭിച്ച് ആരാധകരേക്കാള്‍ അധികമായിരുന്നു ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. ഷോ കഴിയുമ്പോഴേക്കും ഓവിയ ആര്‍മി എന്ന ഫാന്‍സ് അസോസിയേഷന്‍ പോലും രൂപപ്പെട്ടു.

കമല്‍ഹാസന്‍ അവതാരകനായി വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 100 ദിവസം നീണ്ട് നില്‍ക്കുന്ന ഈ മത്സരത്തില്‍ നിന്നും അതി സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ ഓവിയ പുറത്ത് പോയിരുന്നു. എന്നാല്‍ ഓവിയ പോയതോടെ ചാനല്‍ റേറ്റിംഗ് കുത്തനെ ഇടിയുന്ന അവസ്ഥപോലും ഉണ്ടായി. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഏറ്റവും അധികം ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു ഓവിയ. ഓവിയ പരിപാടിയില്‍ നിന്നും പുറത്തായതോടെ പരിപാടി പൂട്ടിക്കുമെന്നുവരെ ആരാധകര്‍ ഭീഷണിപ്പെടുത്തിയിരുന്നു.


ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയും ടെലിവിഷന്‍ താരവുമായ ആരവുമായുള്ള ഓവിയയുടെ പ്രണയമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. ഷോയില്‍ ആരവ് മാത്രമായിരുന്നു ഓവിയക്ക് പിന്തുണ നല്‍കിയിരുന്നത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയമാണെന്ന് കിംവദന്തികളും പരന്നു. പിന്നീട് ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ച് ഓവിയ ഷോ വിട്ടപ്പോള്‍ ആരാധകര്‍ അക്ഷരാർത്ഥത്തിൽ തകര്‍ന്നുപോയിരുന്നു.

ഓവിയക്ക് ആരവിനോട് പ്രണയമായിരുന്നെങ്കിലും ആരവ് സുഹൃത്തിനേപ്പോലെയാണ് ഓവിയെ കണ്ടിരുന്നത്. ഇതോടെ മാനസീകമായി തകര്‍ന്ന താരം സെറ്റിലെ നീന്തല്‍ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഓവിയ ഷോ ഉപേക്കാന്‍ തീരുമാനിച്ചത്.


ആരവിനെ ഷോയിലെ വിജയിയാക്കിയത് ഓവിയയുടെ പ്രണയവും വിവാദങ്ങളും നല്‍കിയ പ്രശസ്തിയാണെന്ന് പരിഹാസമുയര്‍ന്നപ്പോള്‍ എല്ലാം നിഷേധിച്ച് ആരവ് രംഗത്ത് വന്നിരുന്നു. തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നാണ് ആരവ് അന്ന് പറഞ്ഞത്. മാത്രമല്ല യാഥാസ്ഥിക ചുറ്റുപാടില്‍ ജീവിയ്ക്കുന്ന തന്റെ മാതാപിതാക്കളെ ഗോസിപ്പുകള്‍ മാനസികമായി തകര്‍ത്തുവെന്നും ആരവ് വ്യക്തമാക്കി. പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ബാങ്കോങ്കില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള സൂചനകളാണ് നല്‍കുന്നതെന്ന് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തു.

ഓവിയയും ആരവും വിവാഹിതരായെന്നും അതല്ല ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഇപ്പോള്‍ കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓവിയ. താനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊന്നുമില്ലെന്നാണ് അടുത്തിടെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഓവിയ വ്യക്തമാക്കിയത്. "ഞാനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവുമില്ല. ആരവ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നും വിവാഹിതരായി എന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്". ഓവിയ പറഞ്ഞു

ഇതോടെ തങ്ങളെ ഇത്ര നാളും പറ്റിച്ചതിന് ആരവിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകരുടെ ചീത്തവിളിയാണ്. സിനിമകളില്‍ അവസരങ്ങള്‍ ആയപ്പോള്‍ ഓവിയയെ ഉപേക്ഷിച്ചതാണെന്നാണ് ഓവിയയുടെ ആരാധകര്‍ ആരോപിക്കുന്നത്. ഓവിയ ശരിക്കും ആരവിനെ പ്രണയിക്കുന്നുണ്ടെന്നും ബിഗ് സ്‌ക്രീനിലെത്താന്‍ എന്ത് ചെയ്യാനും ആരവ് തയ്യാറാണെന്നും ഓവിയയെ പറ്റിച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (9 minutes ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (19 minutes ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (32 minutes ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (38 minutes ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (49 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (57 minutes ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (1 hour ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (1 hour ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (2 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (2 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (2 hours ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (3 hours ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (3 hours ago)

Malayali Vartha Recommends