ലോകത്തിലെ ഏറ്റവും ഹോട്ട് സുന്ദരി നാലാമതും അമ്മയാവുകയാണ്

ലോകത്തിലെ ഏറ്റവും ഹോട്ട് സുന്ദരിയായി അറിയപ്പെടുന്ന താരമാണ് കിം കര്‍ദാഷിയാന്‍. പ്രശസ്ത മോഡലും അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ അവതാരകയുമായ കിം പാരീസ് ഹില്‍ട്ടനുമായിട്ടുള്ള സൗഹൃദം വഴിയാണ് മാധ്യമ ശ്രദ്ധ നേടുന്നത്. പിന്നീട് കാമുകന്‍ റേ ജെയുമായിട്ടുള്ള സെക്‌സ് ടേപ്പ് പുറത്താവുകയും അതുവഴി ലോകശ്രദ്ധ നേടുകയുമായിരുന്നു. ഇതെല്ലാം സ്വന്തമായി ഒരു റിയാലിറ്റി ഷോ എടുക്കാന്‍ കിമ്മിനെ സഹായിച്ചിരുന്നു.
ഡാമോണ്‍ തോമസിനെ 2000 ത്തില്‍ വിവാഹം കഴിച്ച നടി 2004 വേര്‍പിരിഞ്ഞിരുന്നു. 2011 ല്‍ ക്രിസ് ഹംഫ്രീസുമായി വിവാഹം കഴിച്ചെങ്കിലും ഇതും പിരിയുകയായിരുന്നു. ഇപ്പോള്‍ റാപ്പ് ഗായകന്‍ കെന്‍യി വെസ്റ്റുമായിട്ടുള്ള ബന്ധത്തിന്റെ പേരില്‍ കിം കര്‍ദാഷിയാന്‍ വാര്‍ത്തകളില്‍ നിറയാറുണ്ടായിരുന്നു. കിമ്മും കെന്‍യി വെസ്റ്റും അവരുടെ മൂന്ന് മക്കളും സുഖമായി കഴിയുകയാണ്.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കിം കര്‍ദാഷിയാനും കെന്‍യി വെസ്റ്റും അവരുടെ നാലമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ്.

എന്നാല്‍ ഇത് വാടക ഗര്‍ഭപാത്രം വഴിയാണെന്നുള്ളതാണ് ശ്രദ്ധേയം. യുഎസ് മാഗസിനുകളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതുപോലെ തന്നെ താരദമ്ബതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നിരുന്നു.

https://www.facebook.com/Malayalivartha























