സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു... രാത്രി എട്ടരയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

മലയാള ചലച്ചിത്രരംഗത്തെ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങി. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായിരുന്നു. രാത്രി എട്ടരയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് നാളായി ചികിത്സയിലായിരുന്നു. കേരള ചലച്ചിത്ര അക്കാഡമി മുന്‍ചെയര്‍മാനാണ്.
തിരുവനന്തപുരത്തെ ഊരൂട്ടമ്ബലത്താണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു.1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആയിരുന്നു ആദ്യചിത്രം. 1985 ല്‍ ഇറങ്ങിയ 'മീനമാസത്തിലെ സൂര്യന്‍' എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്.
മഴയെ സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രന്‍. പത്തൊമ്ബതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ 'സ്വാതിതിരുന്നാള്‍' എന്ന ചിത്രത്തില്‍ ഇതു വളരെ പ്രകടമാണ്. 1992 ല്‍ സംവിധാനം ചെയ്ത 'ദൈവത്തിന്റെ വികൃതികള്‍' എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.
കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ 'മഴ' എന്ന ചിത്രം. . 2003 ലെ 'അന്യര്‍' എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തെയാണ്.
https://www.facebook.com/Malayalivartha























