Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന് ആരോപണം; വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും

05 JUNE 2019 11:40 AM IST
മലയാളി വാര്‍ത്ത

മാസങ്ങൾക്ക് മുമ്പ് വാഹനപകടത്തിൽ മരിച്ച വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്. വെളിപ്പെടുത്തല്‍ നടത്തിയ കലാഭവന്‍ സോബിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയിരുന്നു.

അതേസമയം കലാഭവന്‍ സോബിയുടെ വാദം തള്ളി അപകടം ഉണ്ടായതിന് പിന്നാലെ സ്ഥലത്ത് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹൈവേ പെട്രോളിംഗ് എസ്.ഐ നാരായണനാണ് സോബിയുടെ വാദം ശരിയല്ലെന്ന് വെളിപെടുത്തിയത്. അപകടം നടന്ന സമയത്ത് തിരുനല്‍വേലിക്ക് പോവുകയായിരുന്ന സോബി, റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയില്‍ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ ബൈക്കില്‍ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായി പറഞ്ഞിരുന്നു.

ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് മിനിറ്റിനുളളില്‍ ഹൈവേ പ്രെട്രോളിംഗ് ചുമതലയുണ്ടായിരുന്ന എസ്.ഐ നാരായണന്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ചില്ല് തകര്‍ത്ത് കുട്ടിയെ പുറത്തെടുത്തത് താനാണെന്നും എന്നാല്‍ ആ സമയത്ത് സംശയാസ്പദായ ഒന്നും താന്‍ കണ്ടില്ലെന്നുമാണ് നാരായണന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മാനേജര്‍ എന്ന് പരിചയപെടുത്തിയ ഒരാള്‍ അവിടെയെത്തിയിരുന്നതായും വണ്ടിക്ക് കാവല്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് താന്‍ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയതെന്നും, കാറിനുളളില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണ്ണവും, നാല് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു എന്ന് താന്‍ പിന്നീട് അറിഞ്ഞതായും നാരായണ്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (25 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (34 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (46 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (52 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (59 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends