ദേശീയ ഗെയിംസ് പരിപാടിക്ക് എ.ആര്‍ റഹ്മാന്‍ ആവശ്യപ്പെട്ടത് നാല് കോടി

നാഷണല്‍ ഗെയിംസിന് എ.ആര്‍. റഹ്മാന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ഷോയായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ റഹ്മാന്‍ നാല് കോടി പ്രതിഫലം ആവശ്യപ്പെട്ടതോട തീരുമാനം പിന്‍വലിക്കേണ്ടി വന്നു. അത്രയും ഭീമമായ തുക ഒരു പ്രോഗ്രാമിനുമാത്രമായി നീക്കിവയ്ക്കാനുള്ള സാമ്പത്തികശേഷി നാഷണല്‍ ഗെയിംസിന് ഇല്ല.രാജ്യത്തിന്റെ കായികഉന്നമനം ലക്ഷ്യമാക്കി നടത്തുന്ന ഒരു പരിപാടിക്കുവേണ്ടി ഇത്രയും വലിയ പ്രതിഫലം ആവശ്യപ്പെടാതിരിക്കാനുള്ള ഔചിത്യം റഹ്മാന്‍ കാട്ടിയുമില്ല.
തുടര്‍ന്നാണ് ലാലിസം ബാന്റ് ആ പ്രോഗ്രാം ഏറ്റെടുത്തത്. ലാലിസം ബാന്റ് പൂര്‍ണ്ണമായും ലാലിന്റെ മുപ്പത്താറ് വര്‍ഷത്തെ സിനിമാജീവിതത്തിലെ തുടക്കം മുതല്‍ ഇതുവരെയുള്ള ചലച്ചിത്രങ്ങളിലെ ഗാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഗീതപരിപാടി മാത്രമായിരുന്നു. എന്നാല്‍ നാഷണല്‍ ഗെയിംസ് പോലെയുള്ള ഒരു പരിപാടിയില്‍ മലയാളഭാഷയുടെ മാത്രം പ്രാതിനിത്യമായിമാറാതിരിക്കാന്‍ ചെറിയ മാറ്റങ്ങള്‍ ലാലിസം ബാന്റ് വരുത്തിയിട്ടുണ്ട്. ടൈറ്റില്‍തന്നെ ലാലിസം ഇന്ത്യാ സിഗിംഗ് എന്നാണ്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍നിന്നുമുള്ള പ്രശസ്തമായ പാട്ടുകള്‍കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1931 മുതല്‍ ഇങ്ങോട്ട്.
ഓരോ ഭാഷാചിത്രങ്ങളിലേയും നടീനടന്മാര്‍ക്കുള്ള പ്രണാമം കൂടിയാണിത്. അത് ആലപിക്കാനെത്തുന്ന ഗായകസംഘത്തിലുമുണ്ട് ഒരു ദേശീയസ്വഭാവം. ഹരിഹരന്‍, ഉദിത് നാരായണന്‍, അല്‍ക്കാ അജിത്, കാര്‍ത്തി, എം.ജി. ശ്രീകുമാര്‍, സുജാത എന്നിവര്‍ക്കൊപ്പം ലാലും ഈ സംഗീതനിശയില്‍ പാടുന്നുണ്ട്. ഈ മാസം 31ന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha