ദിലീപ് സത്യസായി ബാബയാകുന്നു

ജനപ്രിയ നടന്‍ ദിലീപിന്റെ പുതിയ വേഷം വൈറലാകുന്നു. സത്യസായി ബാബയുടെ വേഷത്തിലിരിക്കുന്ന ദിലീപിന്റെ ഫോട്ടോയാണ് വൈറലാകുന്നത്. സായിബാവയുടെ വേഷമിട്ടിരിക്കുന്ന ദിലീപിനെ ഇപ്പോള്‍ തന്നെ അരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. വ്യത്യസ്ഥ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസിനെ കീഴടക്കിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനന്‍, ചക്കരമുത്ത്, മായാമോഹിനി, തിളക്കം തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ ദിലീപ് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. കഥാപാത്രങ്ങള്‍ക്കനുസരിച്ച് മാറാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലായെന്ന് പല തവണ തെളിയിച്ചിട്ടുണ്ട്.
സത്യ സായി ബാബയുടെ ജീവിതചരിത്രമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വന്‍തുക പ്രതിഫലം വാങ്ങിയാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണന്റെ പുതിയ ചിത്രമായ ബാബ സത്യ സായി എന്ന സിനിമയെ കുറിച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
ചിത്രം നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ചിത്രം റീലിസ് ചെയ്യും. അനുഷ്‌ക ഷെട്ടിയാണ് ദീലീപിന്റെ നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ താരം ജയപ്രദയാണ് ദിലീപിന്റെ അമ്മ വേഷത്തില്‍ എത്തുന്നത്. ഇളയ രാജയുടെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ദിലീപിന്റെ സിനിമാ ചരിത്രത്തിലെ ഒരു നാഴികകല്ലായിരിക്കും ഈ ചിത്രം
എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിട്ടില്ല. ഈ ചിത്രത്തിലെ വേഷം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha