ലക്ഷ്മിമേനോന്‍ സിനിമ വിട്ടതെന്തിന്?

തമിഴിലെ ഏറ്റവും തിരക്കുള്ള യുവനടി ലക്ഷ്മിമേനോന്‍ തല്‍ക്കാലം സിനിമ ഉപേക്ഷിച്ചതെന്തിന്? തമിഴകത്തെ സിനിമാ പ്രവര്‍ത്തകരും മാധ്യമങ്ങളും കുറേ ദിവസമായി ഇക്കാര്യം അന്വേഷിക്കുന്നു. പ്ലസ് ടു പരീക്ഷയ്ക്കായാണ് താരം പുതിയ പ്രോജക്ടുകള്‍ കമ്മിറ്റ് ചെയ്യാത്തത്. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ലക്ഷ്മി. ഏക്കാലവും സിനിമയില്‍ നില്‍ക്കാനാവില്ലെന്ന് ലക്ഷ്മിക്ക് നന്നായി അറിയാം. അതിനാണ് അഭിനയത്തിനൊപ്പം പഠനവും കൊണ്ടു പോകുന്നത്. ഇപ്പോള്‍ മോഡല്‍ പരീക്ഷയാണ് നടക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ മെയില്‍ പരീക്ഷ തീരും. അതിനു ശേഷമേ ഇനി ക്യാമറയ്ക്ക് മുന്നിലെത്തൂ.
കാര്‍ത്തിയുടെ നായികയായ കൊമ്പനാണ് ലക്ഷ്മിയുടെ പുതിയ ചിത്രം. അത് താമസിക്കാതെ തിയറ്ററുകളിലെത്തും. പുതിയ പ്രോജക്ടുകള്‍ കമ്മിറ്റ് ചെയ്യാതായതോടെ പലതരത്തിലുള്ള കഥകളും പ്രചരിച്ചു തുടങ്ങി. അടുത്ത സുഹൃത്തുക്കള്‍ വരെ ഇക്കാര്യം തെരക്കി ഫോണ്‍ വിളിച്ചു. അതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. തൃപ്പൂണിത്തുറയിലെ വീട്ടില്‍ പഠനത്തിലാണ് ലക്ഷ്മി. ദിലീപിന്റെ അവതാരം പരാജയപ്പെട്ടതോടെ രാശിയില്ലെന്ന് പറഞ്ഞ് പിന്നീട് ആരും വിളിക്കുന്നില്ലെന്നും ഗോസിപ്പ് ഇറങ്ങിയിരുന്നു. എന്നാല്‍ തമിഴില്‍ ഒരുപാട് തിരക്കുളളതിനാലാണ് മലയാളത്തില്‍ ഉടന്‍ അഭിനയിക്കാഞ്ഞതെന്നും ലക്ഷ്മി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha