മല്ലികാ ഷെരാവത്തിന് മേനി പ്രദര്‍ശനം മടുത്തു

മേനി പ്രദര്‍ശനം മടുത്തെന്ന് ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. ഗ്ലാമറസായി അഭിനയിക്കുന്നത് കാരണം കിട്ടുന്നതെല്ലാം ഒരേ അച്ചില്‍വാര്‍ത്ത കഥാപാത്രങ്ങളാണ്. അഭിനയശേഷി വേണ്ടുവോളമുണ്ടായിട്ടും ഇത്തരം സിനിമകളില്‍ മാത്രം താന്‍ കാസ്റ്റ് ചെയ്യപ്പെടുന്നതില്‍ വിഷമമുണ്ട്. ഒരേ വേഷങ്ങള്‍ ആര്‍ക്കാണ് മടുക്കാത്തത്. ആദ്യമൊക്കെ ഗ്ലാമര്‍ വേഷങ്ങള്‍ അഭിനയിക്കാന്‍ താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ജോലിയുടെ ഭാഗമായതോടെ തുടരുകയായിരുന്നു. പിന്നീട് തേടിയെത്തുന്ന സിനിമകളെല്ലാം ഗ്ലാമര്‍ വേഷങ്ങള്‍ക്ക് പ്രാധാന്യമുള്ളതായിരുന്നെന്ന് നടി പറയുന്നു.
വിവാദമായ ഡേര്‍ട്ടി പൊളിറ്റിക്‌സ് ഉടന്‍ റിലീസാകും. അത് സിനിമാ ജീവിതത്തിലെ വഴിത്തിരിവായേക്കുമെന്നാണ് മല്ലികയുടെ പ്രതീക്ഷ. ഗ്ലാമര്‍ പ്രദര്‍ശനമുണ്ടെങ്കിലും അഭിനയത്തിനും പ്രാധാന്യമുള്ള സിനിമയാണ് ഡേര്‍ട്ടി പൊളിറ്റിക്‌സ്. തനിക്ക് ലഭിച്ച അപൂര്‍വമായ അവസരം ശരിയായി വിനിയോഗിച്ചുവെന്നും മല്ലിക പറഞ്ഞു. ഫിബ്രുവരി 13ന് തീയേറ്ററിലെത്തുന്ന സിനിമയില്‍ നറുദ്ദീന്‍ ഷാ, അനുപം ഖേര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ വെറ്ററന്‍ താരങ്ങളുടെ പടതന്നെയുണ്ട്. സിനിമയില്‍ ദേശീയ പതാക പുതച്ചുനില്‍ക്കുന്ന മല്ലികയുടെ പോസ്റ്റര്‍ ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. സിനിമയ്‌ക്കെതിരെ കോടതിയില്‍ പരാതിയെത്തുകയും ചെയ്തു.
കോവളത്ത് സ്വന്തമായി വീടുള്ള ഏക ബോളിവുഡ് താരമാണ് മല്ലിക. ഏല്ലാവര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ സമയത്താണ് താരം കോവളത്തെത്തുന്നത്. അതും അതീവ രഹസ്യമായി. ഇക്കൊല്ലവും എത്തുമെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha