മോഹന്‍ലാലിന്റെ അഭിനയത്തിന് സിബിമലയില്‍ നല്‍കിയത് നൂറില്‍ രണ്ട് മാര്‍ക്ക്

കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം തുടങ്ങിയ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മോഹന്‍ലാലിന് നല്‍കിയത് രണ്ടേ രണ്ടു മാര്‍ക്ക്. അന്ന് നൂറില്‍ രണ്ട് മാര്‍ക്ക് നല്‍കി എഴുതി തള്ളിയ ആളാണ് ഇന്ന് വലിയ നടനായി മാറിയ മോഹന്‍ലാല്‍.
പുതുമകളുടെ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍. അതിനു പുതുമുഖ അഭിനേതാക്കള്‍ മതി എന്ന ധാരണ പ്രകാരം അഭിനയാര്‍ഥികളുടെ അഭിമുഖംനടന്നു. വില്ലന്റെ റോളിനായി മോഹന്‍ലാലും മല്‍സരിച്ചു. സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് ജിജോയും അസോസിയേറ്റ് സംവിധായകന്‍ സിബിമലയിലും ആയിരുന്നു വിധികര്‍ത്താക്കള്‍. ഫാസിലും ജിജോയും 100 ല്‍ 95 മാര്‍ക്ക് മോഹന്‍ലാലിനു നല്‍കിയപ്പോള്‍ സിബി നല്‍കിയത് രണ്ടു മാര്‍ക്കായിരുന്നു.
അതിന് കാരണവും സിബി മലയില്‍ വ്യക്തമാക്കുന്നു.
ലാല്‍ അന്നു മെലിഞ്ഞിട്ടാണ്. നീണ്ടമുഖം. ചുരുണ്ട മുടിയൊക്കെ വളര്‍ന്നിട്ടുണ്ട്. പ്രത്യേക തരത്തിലുള്ള ശബ്ദം. വശംചെരിഞ്ഞുള്ള നടപ്പ്. വില്ലനായി എനിക്ക് എന്തോ ഇതൊന്നും സങ്കല്‍പ്പിക്കാനാകില്ലായിരുന്നു.
പക്ഷെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ലാലിന്റെ അഭിനയംകണ്ടപ്പോള്‍ അന്നു ഫാസില്‍ പറഞ്ഞിരുന്നു, ലാലിന് എന്തോ പ്രത്യേകതയുണ്ട്. അതാണു നമുക്കുവേണ്ടതെന്ന്. സിനിമ കണ്ടപ്പോള്‍ അതു ശരിയാണെന്നു തോന്നി. സംവിധായകന്‍ കഥാപാത്രത്തെ അഭിനേതാക്കളില്‍ കണ്ടെത്തുന്നതു പോലെ കണ്ടെത്താന്‍ മറ്റാര്‍ക്കുംസാധ്യമല്ലെന്നു മനസ്സിലായി.
സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ആദ്യ ദിവസങ്ങളില്‍ ലാല്‍ താമസിച്ചത് എന്റെ മുറിയിലാണ്. അങ്ങനെ അടുപ്പമായി. തന്റെ സീന്‍ കുറെ ദിവസം കഴിഞ്ഞ് എടുത്താല്‍ മതിയെന്നു ലാല്‍ പറയുമായിരുന്നു. 10-15 ദിവസം കഴിഞ്ഞാണു ലാലിന്റെ സീന്‍ എടുത്തത്. അഭിനയിക്കേണ്ടാത്ത ദിവസങ്ങളിലൊക്കെ ലാല്‍ സെറ്റില്‍ എത്തി സംവിധാന സഹായിയെപ്പോലെ കാര്യങ്ങള്‍ ചെയ്യുമായിരുന്നു.
അന്ന് രണ്ട് മാര്‍ക്കിട്ട ആ ലാലിന് ആദ്യ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതും സിബി മലയില്‍ ചിത്രങ്ങളിലൂടെയാണ്. ലാലിന് ആദ്യമായി ദേശീയ അംഗീകാരം- ജൂറി പ്രത്യേക പരാമര്‍ശം- ലഭിക്കുന്നത് \'കിരീടത്തിലൂടെയാണ്. ആദ്യമായി മികച്ചനടനുള്ള ദേശീയഅവാര്‍ഡ് ലഭിക്കുന്നതും സിബിയുടെ \'ഭരതത്തിലൂടെയാണ്. അത് വിധിയുടെ വികൃതിയായിരിക്കാമെന്നാണ് സിബിയുടെ കമന്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha