നയന്‍താര ബിവറേജില്‍ നിന്നും ബിയര്‍ വാങ്ങി; വീഡിയോ വൈറലാകുന്നു

ഈ മലയാളി നയന്‍താരയ്ക്ക് എന്തുപറ്റി. ഈ വീഡിയോ കണ്ടവര്‍ അറിയാതെ ചോദിച്ചു പോകുകയാണ്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര ബിവറേജില്‍ ക്യൂ നിന്ന് ബിയര്‍ വാങ്ങുന്ന വീഡിയോയാണ് യൂട്യൂബില്‍ വൈറലാകുന്നത്. ചെന്നൈയിലെ ഒരു ബിവറേജില്‍ നിന്നാണ് നയന്‍സ് ബിയര്‍ വാങ്ങിയത്. തിരക്കിനിടെ അപ്രതീക്ഷിതമായി ഷോപ്പിലെത്തിയ താരസുന്ദരി മൂന്ന് ബിയറുകളും വാങ്ങി മടങ്ങുന്നതാണ് വീഡിയോയിലെ ദൃശ്യം. വെള്ളിയാഴ്ചയാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.
ബിവറേജിന്റെ അകത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൊബൈലില്‍ ചിത്രീകരിച്ചതിന് സമാനമായി ദൃശ്യ വ്യക്തതയില്ലാത്ത വീഡിയോയാണ് പ്രചരിക്കുന്നത്. യൂട്യൂബില്‍ ഇതിനകം ഹിറ്റായ വീഡിയോ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലും പ്രചരിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha