ഭാര്യ എന്നതിനേക്കാള്‍ ഞാന്‍ ഒരു നടിയാണ്, അമ്മയാണ്... വിവാദങ്ങളില്‍ ഞാന്‍ തകരാതിരുന്നത് ശ്രീ കാരണം

വിവാദങ്ങളില്‍ ശ്വേത മേനോന്‍ പലപ്പോഴും നിറയുമെങ്കിലും കൊല്ലത്തെ വള്ളം കളി വിവാദത്തിലും കളിമണ്ണ് വിവാദത്തിലുമാണ് ശ്വേത തകര്‍ന്ന് പോയത്. അന്നൊക്കെ തനിക്ക് താങ്ങും തണലുമായ ഭര്‍ത്താവ് ശ്രീ ശ്രീവത്സനെപ്പറ്റി മനസ് തുറക്കുകയാണ് ശ്വേത മേനോന്‍.
എന്നെപ്പോലെ തന്നെ ശ്രീയും ഏറെ വിഷമിച്ച സമയമായിരുന്നു അതെല്ലാം. ഭര്‍ത്താവ് എന്നതിലുപരി ശ്രീ എന്റെ നല്ലൊരു സുഹൃത്താണ്. മുമ്പ് വള്ളംകളി ഉത്ഘാടനവും, കളിമണ്ണുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ഒക്കെ നടക്കുന്ന സമയത്ത് നല്ല സുഹൃത്തിനെപ്പോലെ ഒപ്പം ഇരുന്ന് നമുക്ക് എന്ത് തീരുമാനം എടുക്കാം, അല്ലെങ്കില്‍ എന്താണ് പോംവഴി എന്ന് ആലോചിക്കുകയും ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്ത വ്യക്തി. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുമുണ്ട്.
കാരണം ഭാര്യ എന്നതിനേക്കാള്‍ ഞാന്‍ ഒരു നടിയാണ്, അമ്മയാണ്, എന്റെ അച്ഛന്റെ മകളാണ്. അങ്ങനെ ഒരുപാട് റോളുകള്‍ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയെ ഹാന്‍ഡില്‍ ചെയ്യുക എന്നത് നിസാരമല്ല. എല്ലാത്തിനുമുപരി അദ്ദേഹം ഒരു ജേര്‍ണലിസ്റ്റ് ആണ്. അതുകൊണ്ടുതന്നെ ഭാര്യയായ ഞാനും നടിയായ ശ്വേതയും ഒക്കെ ഏതറ്റംവരെ ചിന്തിക്കുമെന്ന് ശ്രീക്ക് അറിയാം. എന്നെ നിയന്ത്രിക്കുന്ന ഒരു ഭര്‍ത്താവല്ല സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളാണ് ശ്രീ.
തന്നെക്കാള്‍ പ്രശസ്തയായ ഭാര്യ എന്ന എന്ന നിലയ്ക്ക് ശ്രീവത്സന് ഈഗോ ഒരിക്കലും തോന്നിയിട്ടില്ല.
ഇല്ല... അത്രയും പൊസസീവായതും ഇടുങ്ങിയ ചിന്താഗതിയുള്ളതുമായ ആളുമൊന്നുമല്ല ശ്രീ. ഞങ്ങളുടെ വിവാഹത്തിന്റന്നുതന്നെയാണ് രതിനിര്‍വ്വേദം സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ നടന്നത്. ശ്രീ അതിന്റെ സംഘാടകരെ വിളിച്ചുപറഞ്ഞത് വിവാഹമാണെന്നുകരുതി നിങ്ങള്‍ ഒന്നും മുടക്കേണ്ട. നിങ്ങള്‍ ജോലി ചെയ്‌തോളൂ. എന്നാണ്. എനിക്ക് അഭിമാനിക്കാവുന്ന ഒരു സുഹൃത്താണ് ശ്രീ. എന്റെ നെഗറ്റീവും പോസിറ്റീവുമായ വശങ്ങള്‍ എല്ലാം അദ്ദേഹത്തിനറിയാം.
സിനിമാ നടിയെ വിവാഹം കഴിക്കുന്നത് അവരുടെ പണം, പ്രശസ്തി, സൗന്ദര്യം ഇതൊക്കെ കണ്ടിട്ടാണ് എന്നാണ് മിക്കവരുടേയും ധാരണ. വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. പരിചയപ്പെടുമ്പോഴേ ഞാന്‍ എസ്റ്റാബ്ലിഷായ വ്യക്തിയാണ്.
നിങ്ങള്‍ കാണുന്ന ശ്വേതയല്ല ശ്രീയുടെ അമ്മു. എന്റെ ഭര്‍ത്താവ് ഒരു നടിയായി എന്നെ കണ്ടിട്ടില്ല. എന്ത് സൗന്ദര്യമുണ്ടായാലും എങ്ങനെയൊക്കെ കാശുണ്ടായാലും ഒരു പെണ്ണെന്നത് മറക്കാതെ ജീവിക്കുക. ഞാന്‍ ഇന്നയാളുടെ ഭാര്യയാണ്, ഒരു വീട്ടമ്മയാണ് ഇതൊന്നും മറക്കരുത്.
അഭിനയം എന്റെ തൊഴിലാണ്. അതുകൊണ്ടുതന്നെ മേയ്ക്കപ്പിട്ടുകഴിഞ്ഞാല്‍ മറ്റൊരാളാണ്. ശരിക്കും ഒരു മുഖംമൂടി അണിയുന്നതുപോലെ. അല്ലാത്തപ്പോള്‍ ശരിക്കും ഒരു വീട്ടമ്മയും. എന്നിലെ സാധാരണക്കാരിയായ സ്ത്രീയെയാണ് അദ്ദേഹം സ്‌നേഹിച്ചതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതും.
ഇപ്പോള്‍ സാധാരണമായ വിവാഹ മോചനത്തെ പറ്റിയും ശ്വേത പറഞ്ഞു. രണ്ടുപേര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വേര്‍പിരിയുക അതാണ് നല്ല തീരുമാനം. എല്ലാം സഹിച്ച് ജീവിക്കേണ്ടതില്ല. ഇപ്പോഴത്തെ കുട്ടികള്‍ വിവാഹമോചനം നേടുന്നതിന്റെ കാരണങ്ങള്‍ അതിശയവും എത്ര വിവേകശൂന്യവുമാണ്.
രണ്ട് ആളുകള്‍ക്ക് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ പിരിയുക എന്നല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.
കുട്ടികള്‍ ഉണ്ടെങ്കില്‍ ഈ അടിപിടികള്‍ക്കിടയില്‍ അവരുടെ ജീവിതവും നശിക്കും. മറ്റൊന്ന് കുട്ടികളുടെ മുന്നില്‍ പരസ്പരം കുറ്റപ്പെടുത്തും. അവര്‍ക്ക് അച്ഛനമ്മമാരോടുളള എല്ലാ ബഹുമാനവും ഇല്ലാതാകും. അച്ഛനും അമ്മയും ഇങ്ങനെയൊക്കെയാണ് എന്നാല്‍പിന്നെ എനിക്ക് ഇഷ്ടംപോലെ ജീവിച്ചാലെന്താ എന്ന് തോന്നിതുടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha