എനിക്ക് കണ്ണ് കാണാത്തതു കൊണ്ടാണോ റിമി ചേച്ചി അഭിനന്ദിക്കാത്തത്...

നിലമ്പൂര്‍ പാട്ടുത്സവം വീണ്ടും വിവാദത്തില്‍. അന്ധയായ കൊച്ചു ഗായികയെ റിമി ടോമി പാട്ടു പാടാന്‍ അനുദിച്ചില്ലെന്ന വാദവുമായി ഗായിക ഫാത്തിമ അന്‍ഷിയും കുടുംബവും രംഗത്തെത്തി.
കാഴ്ചയില്ലാത്ത എട്ടുവയസുകാരിയുടെ വേദനയോടെയുള്ള വെളിപ്പെടുത്തല്‍ ആരുടേയും കരളലിയിപ്പിക്കും. എനിക്കു കണ്ണ് കാണാത്തതുകൊണ്ടാണോ റിമി ചേച്ചി അടുത്തുവന്ന് അഭിനന്ദിക്കാത്തത്...
നിലമ്പൂര്‍ പാട്ടുല്‍സവത്തിലാണ് വിവാദങ്ങളെല്ലാമുണ്ടായത്. പാട്ടുത്സവവേദിയില്‍ വീട്ടമ്മയെ സരിതാ നായരെന്ന് വിളിച്ച് നൃത്തം ചെയ്യിപ്പിച്ച് അപമാനിച്ചെന്നും കാഴ്ചയില്ലാത്ത എട്ടുവയസുകാരിയായ ഗായികയെ പാടാന്‍ അനുവദിച്ചില്ലെന്നുമായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ തന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്നാണ് റിമി പ്രതികരിച്ചിരുന്നത്. അന്ധയായ കുട്ടിയെ ഞാന്‍ പാടാന്‍ അനുവദിക്കാതെയിരുന്നിട്ടില്ല. ഞാനും ഈ മേഖലയില്‍ ഉള്ളതല്ലേ, മറ്റൊരാളുടെ അവസരം നിഷേധിക്കുന്നത് ശരിയല്ല എന്ന് എനിക്ക് അറിയില്ലേ? ആ കുട്ടി പാടി കഴിഞ്ഞപ്പോള്‍ ഇതിന് ഇത്രയും കൈയടി പോരാ, നല്ല ഒരു കൈയടി കൊടുക്കൂ എന്ന് പറഞ്ഞ് അഭിനന്ദിക്കുകയാണ് ചെയ്തത്, എന്നാണ് റിമി പറഞ്ഞത്. പക്ഷേ, ഈ വാദങ്ങളെല്ലാം തെറ്റാണെന്നാണ് ഫാത്തിമ അന്‍ഷിയും കുടുംബവും പറയുന്നത്.
വള്ളിക്കപ്പറ്റ അന്ധ വിദ്യാലയത്തിലെ നാലാം ക്ലാസുകാരിയാണ് ഫാത്തിമ അന്‍ഷി. മഞ്ചേരി ആനക്കയത്തിനടുത്ത് വാടക വീട്ടിലാണ് അന്‍ഷിയും കുടുംബവും താമസിക്കുന്നത്. രണ്ടു വര്‍ഷമായി നിരവധി വേദികളില്‍ പാടിയും കീ ബോര്‍ഡ് വായിച്ചും കഴിവുതെളിയിച്ചിരുന്നു ഈ കൊച്ചുമിടുക്കി. എട്ടാം വയസില്‍ അറ്റ് വണ്‍സ് എന്ന സിനിമക്ക് പിന്നണി ഗാനം ആലപിച്ചും അന്‍ഷി കലാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്താണ് അന്‍ഷിയെ നിലമ്പൂര്‍ പാട്ടുത്സവ വേദിയിലേക്ക് പാടാന്‍ ക്ഷണിച്ചത്. ജനുവരി 12ന് പാട്ടുത്സവത്തിലെ സമാപനദിവസം റിമി ടോമിയുടെ മ്യൂസിക്കല്‍ നൈറ്റ് നടക്കുന്നതിനിടെയാണ് അന്‍ഷിക്ക് പാടാന്‍ സമയം അനുവദിച്ചത്. എന്നാല്‍ തന്റെ പാട്ടിനിടയില്‍ മറ്റാരെയും പാടിക്കാന്‍ അനുവദിക്കില്ലെന്ന് റിമി സംഘാടകരോട് കയര്‍ത്തു. ആര്യാടന്‍ ഷൗക്കത്ത് ഇടപെട്ടതോടെയാണ് അന്‍ഷിക്ക് പാടാന്‍ അനുമതി ലഭിച്ചത്.
കൊച്ചുഗായികയെ പരിചയപ്പെടുത്താന്‍ സംഘാടകര്‍ പറഞ്ഞെങ്കിലും റിമി തയ്യാറായില്ല. സല്‍മ ആഗ പാടിയ ദില്‍ കി അര്‍മാ എന്ന ഗാനം പാടാന്‍ തയ്യാറായാണ് അന്‍ഷി വന്നത്. എന്നാല്‍ ഈ പാട്ടിന് ഓര്‍ക്കസ്ട്ര വായിക്കാന്‍ അറിയില്ലെന്നാണ് റിമിയുടെ ഓര്‍ക്കസ്ട്ര സംഘം അറിയിച്ചത്. പക്ഷെ പിന്മാറാന്‍ അന്‍ഷി തയ്യാറായില്ല. പ്രാക്ടീസ് പോലും ചെയ്യാതെ തന്നെ ആലിപ്പഴം പെറുക്കാം എന്ന ഗാനം പാടി കൊച്ചുഗായിക സദസിനെ വിസ്മയിപ്പിച്ചു.
നിറഞ്ഞ കൈയടിയോടെയാണ് ജനങ്ങള്‍ കൊച്ചുകലാകാരിയെ പ്രോത്സാഹിപ്പിച്ചത്. അന്‍ഷി ഹം കോ ചുരാലോ എന്ന ഗാനം കീബോര്‍ഡില്‍ വായിച്ചപ്പോള്‍ കേബിള്‍ വയര്‍ ശരിയായി കുത്താന്‍ ഓര്‍ക്കസ്ട്രക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ പ്രതിസന്ധികളെല്ലാം മറികടന്ന് അസാധാരണ പ്രകടനമാണ് അന്‍ഷി കാഴ്ചവച്ചത്. എന്നിട്ടും അന്‍ഷിയെ അഭിനന്ദിക്കാന്‍ റിമി തയ്യാറായില്ല. സംഘാടകര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു നല്ല കൈയടി കൊടുക്കണമെന്ന് റിമി പറഞ്ഞു.
ഇതോടെ ഈ കുരുന്നു കലാകാരിയും കുടുബവും വേദനയോടെ അവിടെ നിന്നു മടങ്ങുകയായിരുന്നു. റിമി ടോമി എന്ന ഗായികയെ ഇകഴ്ത്താനല്ല തങ്ങള്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്. മറ്റൊരാള്‍ക്കും ഇനി ഇത്തരമൊരു ദുരനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിതൊക്കെ വെളിപ്പെടുത്തുന്നതെന്നും കൊച്ചു ഗായികയുടെ വീട്ടുകാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha