അന്‍പത് കഴിഞ്ഞവര്‍ക്കൊപ്പം സ്വാതി അഭിനയിക്കില്ല

അന്‍പത് കഴിഞ്ഞ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് യുവനടി സ്വാതി റെഡ്ഡി. തെലുങ്കിലെ സൂപ്പര്‍താരം നാഗര്‍ജുനയുടെ നായിക വേഷം താരം നിരസിച്ചിരിക്കുകയാണ്. അച്ഛന്റെ പ്രായമുള്ളവരുടെ നായികയായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് സ്വാതി പറഞ്ഞു. സോഗാഡേ ചിന്നി നയന എന്ന ചിത്രത്തില്‍ അച്ഛനും മകനുമായാണ് നാഗാര്‍ജുന്‍ അഭിനയിക്കുന്നത്. മകന്റെ നായികയായി അഭിനയിക്കാനാണ് സ്വാതിയെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്. സംവിധായകന്‍ സ്വാതിയെ കണ്ട് കഥ പറയുകയും താരത്തിന് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തിരക്കഥ വായിച്ച് കേള്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വാതി പിന്നീട് പിന്‍മാറുകയായിരുന്നു.
മലയാളം തമിഴ് ചിത്രങ്ങളുടെ ഡേറ്റ് ക്ലാഷ് കൊണ്ടാണ് സ്വാതി പിന്‍മാറിയതെന്ന് അണിയപ്രവര്‍ത്തകര്‍ പറയുന്നു. ആട് ഒരു ഭീകര ജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ സ്വാതി പൂര്‍ത്തിയാക്കി. തമിഴില്‍ യാച്ചിന്‍ എന്ന ചിത്രം തുടങ്ങാനിരിക്കുന്നതേ ഉള്ളൂ. അതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് വിശ്വസനീയമല്ല. സ്വാതി പിന്‍മാറിയതിനെ തുടര്‍ന്ന് തെലുങ്കിലെ അറിയപ്പെടുന്ന സീരിയല്‍ നടി അനസൂയ ഭരദ്വാജാണ് അഭിനയിക്കുന്നത്. അതേസമയം ഈ വര്‍ഷം അവസാനം സ്വാതിയുടെ വിവാഹം ഉണ്ടാകുമെന്നറിയുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലും സീനിയര്‍ നടന്‍മാരുടെ നായികയായി ഇതുവരെ സ്വാതി അഭിനയിച്ചിട്ടില്ല.
മലയാളത്തില്‍ ഫഹദ്, സണ്ണി വെയിന്‍, ജയസൂര്യ, പൃഥ്വിരാജ്, തമിഴില്‍ ജയ്, ശശികുമാര്‍ എന്നിവരുടെ നായികയായാണ് സ്വാതി അഭിനയിച്ചത്. തന്റെ പ്രായത്തിനും ഇമേജിനും അനുസരിച്ചുള്ള നായകന്‍മാരുടെ കൂടെ മാത്രമേ അഭിനയിക്കൂ എന്നാണ് സ്വാതി പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha