ഐവി ശശിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

നമ്മുക്ക് എങ്ങനെ മറക്കാനാകും ഐവി ശശി മോഹന്‍ലാലിന്റെയും കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തുവെയ്ക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ തന്ന ഐവി ശശിയും മോഹന്‍ലാലും നീണ്ട പതിനാലു വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിക്കുന്നു. വീണ്ടും ഒന്നിക്കുന്നു. ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ പ്രശാന്തും അമ്പാടിയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മറ്റ് താരനിര്‍ണയം നടന്നുവരികയാണ്. ഐവി ശശി-മോഹന്‍ലാല്‍ കൂട്ടുകെട്ട് വളരെ പ്രാധാന്യത്തോട് കൂടിയാണ് അരാധകര്‍ കാണുന്നത്.
മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി തകര്‍ത്തഭിനയിച്ച ദേവാസുരമാണ് ഇരുവരും ഒന്നിച്ച് സമ്മാനിച്ച അവസാനത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം. വര്‍ണപ്പകിട്ട്, അനുഭൂതി, അപാരത, അടിയൊഴുക്കുകള്‍, ഇടനിലങ്ങള്‍, ഉയരങ്ങളില്‍, അടിമകള്‍ ഉടമകള്‍, അഭയംതേടി, വാര്‍ത്ത, രംഗം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അതിരാത്രം, ലക്ഷ്മണരേഖ, നാണയം, ഇനിയെങ്കിലും തുടങ്ങിയവയാണ് ഇതില്‍ ഈ കൂട്ടുകെട്ടിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍. 2000ല്‍ പുറത്തിറങ്ങിയ ശ്രദ്ധയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.130 ലേറെ ചിത്രങ്ങള്‍ ചെയ്ത ഐ വി ശശി ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ചിത്രമെടുക്കുന്നത്. 2009 ല്‍ നിത്യ മേനോനെയും രജത് മേനോനെയും നായകരാക്കി ചെയ്ത വെള്ളത്തൂവലായിരുന്നു അവസാന ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha