ബിയര്‍ വാങ്ങിയ നയന്‍താരയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ മദ്യവിരുദ്ധ സംഘടനകള്‍ രംഗത്ത്

ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് ബിയര്‍ വാങ്ങുന്ന രംഗം അഭിനയിച്ച തെന്നിന്ത്യന്‍ നടി നയന്‍താരയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ മദ്യവിരുദ്ധ സംഘടനകള്‍ രംഗത്ത്. സംസ്ഥാനത്ത് മദ്യനിരോധനം ആവശ്യപ്പെട്ട് സമരം നടക്കുകയാണ്.
പൊതുസമൂഹത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നയന്‍താരയെ പോലെ ഒരു നടി ബിവറേജസില്‍ പോയി മദ്യം വാങ്ങുന്ന രംഗത്തില്‍ അഭിനയിച്ചത് സമരത്തെ അപമാനിക്കുന്ന നടപടിയാണെന്ന് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ 20 ലക്ഷത്തിലധികം സ്ത്രീകള്‍ മദ്യത്തിന് അടിമകളാണ്. ഇത്തരം രംഗങ്ങള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്ന് സമരരംഗത്തുള്ള സംഘടനകളിലൊന്നായ ഹിന്ദു മക്കള്‍ കക്ഷിയുടെ ചെന്നൈ സോണല്‍ സെക്രട്ടറി വീരമാണിക്യം ശിവ പറഞ്ഞു. സിനിമയില്‍ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നും. അല്ലെങ്കില്‍ സിനിമയ്‌ക്കെതിരെയും നയന്‍താരയ്‌ക്കെതിരെയും സമരം തുടങ്ങുമെന്നും സംഘടന പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നയന്‍സ് ബിവറേജസില്‍ നിന്ന് ബിയര്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായതോടെ \'നാനും റൗഡി താന്‍\' എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണ് പ്രചരിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുകയായിരുന്നു. വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാനും റൗഡി താന്‍. സിനിമയുടെ ചിത്രീകരണം പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha