സരിത എസ് നായരെന്ന് പറഞ്ഞ് അധിക്ഷേപം, റിമിടോമിക്കെതിരെ വീട്ടമ്മ വക്കീല്‍ നോട്ടീസയച്ചു

റിമി ടോമിയ്ക്ക് ഇപ്പോള്‍ ശനി ദശയാണെന്നാണ് ഒരു ആരാധകന്റെ ഫെയ്‌സ്ബുക്ക് കമന്റ്. അത് ശരിയാണെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. നിലമ്പൂരിലെ ഗാനമേളയ്ക്കിടെ സോളാര്‍ കേസ് പ്രതി സരിതാ നായരോടുപമിച്ച റിമി ടോമിക്കെതിരേ നഷ്ടപരിഹാരത്തിനു വീട്ടമ്മയുടെ വക്കീല്‍ നോട്ടീസ്. സംഭവത്തിന്റെ വീഡിയോ ചിത്രങ്ങള്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് നിയമനടപടി.
തുവ്വൂര്‍ സ്വദേശിനിയാണ് പത്തുലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു അഭിഭാഷകന്‍ മുഖേന നോട്ടീസയച്ചത്. 2015 ജനുവരി 12നു നിലമ്പൂര്‍ പാട്ടുത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണു സംഭവം. അവതാരികയായ റിമിടോമി വീട്ടമ്മയെ വേദിയിലേക്കു വിളിച്ചുവരുത്തി നിലമ്പൂരിന്റെ സരിതാ നായര്‍ എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. തുടര്‍ന്ന്, സ്‌റ്റേജിലേക്കു വിളിച്ചുവരുത്തി അപരിചിതനൊപ്പം നൃത്തം ചെയ്യിച്ചെന്നും ഇതു കടുത്ത മാനസിക പീഡനത്തിന് ഇടയാക്കിയെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
സംഭവത്തിന്റെ വീഡിയോ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നെന്നും പ്രോഗ്രാം കഴിഞ്ഞു പുറത്തിറങ്ങിയ തന്നെ ആളുകള്‍ സരിതാ നായരെന്നു വിളിച്ച് അപമാനിച്ചെന്നും വീട്ടമ്മ ആരോപിക്കുന്നു. തനിക്കു സമ്മാനമായി നല്‍കുമെന്നു പ്രഖ്യാപിച്ച രണ്ടു പവന്റെ സ്വര്‍ണക്കമ്മല്‍ നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. ഇതേ വേദിയില്‍ മറ്റ് ചില വിവാദങ്ങളിലും റിമി ടോമി പെട്ടിട്ടുണ്ട്.
ഇതേ പരിപാടിയില്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്താണ് അന്ധയായ അന്‍ഷിയെ നിലമ്പൂര്‍ പാട്ടുത്സവ വേദിയിലേക്ക് പാടാന്‍ ക്ഷണിച്ചത്. എന്നാല്‍ തന്റെ പാട്ടിനിടയില്‍ മറ്റാരെയും പാടിക്കാന്‍ അനുവദിക്കില്ലെന്ന് റിമി സംഘാടകരോട് കയര്‍ത്തു. അന്‍ഷിയെ പരിചയപ്പെടുത്താന്‍ സംഘാടകര്‍ പറഞ്ഞെങ്കിലും റിമി തയ്യാറായില്ല. സല്‍മ ആഗ പാടിയ \'ദില്‍ കി അര്‍മാ\' എന്ന ഗാനം പാടാന്‍ തയ്യാറായാണ് അന്‍ഷി വന്നത്. എന്നാല്‍ ഈ പാട്ടിന് ഓര്‍ക്കസ്ട്ര വായിക്കാന്‍ അറിയില്ലെന്നാണ് റിമിയുടെ ഓര്‍ക്കസ്ട്ര സംഘം അറിയിച്ചത്. പക്ഷെ പിന്മാറാന്‍ അന്‍ഷി തയ്യാറായില്ല. പ്രാക്ടീസ് പോലും ചെയ്യാതെ തന്നെ \'ആലിപ്പഴം പെറുക്കാം\' എന്ന ഗാനം പാടി കൊച്ചുഗായിക സദസിനെ വിസ്മയിപ്പിച്ചു. ഇതും റിമി ടോമിക്ക് തിരിച്ചടിയായിരുന്നു. അന്ധയായ കൊച്ചുഗായികയോടുള്ള റിമി ടോമിയുടെ ഈ നടപടിയെയും ചോദ്യം ചെയ്തും വിമര്‍ശിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയകളിലൂടെ രംഗത്ത് വന്നത്.
എന്നാല്‍ തന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ തെറ്റാണെന്നാണ് റിമി പറയുന്നത്. \'അന്ധയായ കുട്ടിയെ ഞാന്‍ പാടാന്‍ അനുവദിക്കാതെയിരുന്നിട്ടില്ല. ഞാനും ഈ മേഖലയില്‍ ഉള്ളതല്ലേ, മറ്റൊരാളുടെ അവസരം നിഷേധിക്കുന്നത് ശരിയല്ല എന്ന് എനിക്ക് അറിയില്ലേ? ആ കുട്ടി പാടി കഴിഞ്ഞപ്പോള്‍ ഇതിന് ഇത്രയും കൈയടി പോരാ, നല്ല ഒരു കൈയടി കൊടുക്കൂ എന്ന് പറഞ്ഞ് അഭിനന്ദിക്കുകയാണ് ചെയ്തത്\' എന്നാണ് റിമി പറഞ്ഞത്. പക്ഷേ, ഈ വാദങ്ങളെല്ലാം തെറ്റാണെന്നാണ് ഫാത്തിമ അന്‍ഷിയും കുടുംബവും പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha