ലാലിസം എന്ന പരിപാടിക്കായി താന്‍ പ്രതിഫലം വാങ്ങുന്നില്ലെന്ന് നടന്‍ മോഹന്‍ലാന്‍

ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിക്കുന്ന ലാലിസം എന്ന പരിപാടിക്കായി താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നില്ലെന്ന് സൂപ്പര്‍ താരം മോഹന്‍ലാല്‍. എന്നാല്‍, തന്റെ മ്യൂസിക് ബാന്‍ഡിലെ കലാകാരന്മാര്‍ക്കായി പണം വാങ്ങുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. സച്ചിന്‍ പ്രതിഫലം വാങ്ങുന്നില്ലല്ലോ മോഹന്‍ലാല്‍ പണം വാങ്ങി എന്നിങ്ങനെ അരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ലാലിന്റെ പ്രതികരണം. സചിന്‍ എന്നത് ഒരു വ്യത്കി മാത്രമാണ്. എന്നാല്‍ തനിക്ക് പരിപാടി അവതരിപ്പിക്കുന്നതിനും റെക്കോര്‍ഡിംഗിനും മറ്റുമായി വലിയൊരു തുകയുടെ ചെലവുണ്ട്. ലാലിസം മ്യൂസിക് ബാന്‍ഡ് അങ്ങനെയല്ല. കലാകാരന്മാരുടെ കൂട്ടായ്മാണത്. അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മറ്റും ചെലവുണ്ട്.
ഗെയിംസിനു മുന്നോടിയായി തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലാലിന്റെ പ്രതികരണം.
രണ്ട് കോടി രൂപയൊന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. ഇത്രയും തുകയൊന്നും തങ്ങള്‍ വാങ്ങുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. വാങ്ങുന്ന തുക എത്രയാണെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ വെളിപ്പെടുത്തും. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇത്തരമൊരു പരിപാടി അവതരിപ്പിക്കാന്‍ കഴിയുന്നത് തന്നെ അഭിമാനകരമാണ്. ലാലിസം എന്നത് തന്റെ 36 വര്‍ഷത്തെ സിനിമാജീവിതത്തിലേക്കുള്ള സഞ്ചാരമാണെന്നും ലാല്‍ പറഞ്ഞു.
ഇന്ന് നടക്കുന്ന ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ കുഞ്ഞാലി മരയ്ക്കാറായാണ് മോഹന്‍ലാല്‍ എത്തുന്നത്. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടി അണിയിച്ചൊരുക്കുന്നത് സംവിധായകന്‍ ടി കെ രാജീവ് കുമാറാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha