Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ശ്രീദേവിയുടെ വലിയ ഒരു ആരാധകനായ നടൻ... താരത്തെ ഒരു നോക്ക്‌ കാണാൻ ഇടയ്ക്ക് സെറ്റുകളിൽ പോകുമായിരുന്നു!! എന്നാൽ ശ്രീദേവിയേറ്റവും ഭയന്നത് ആ നടനെയാണ്!! മദ്യപിച്ച് തന്റെ മുറിയിലെത്തിയ നടനെ ശ്രീദേവി ഒരിക്കൽ ഇറക്കിവിട്ടതോടെ സംഭവിച്ചത്...

15 OCTOBER 2019 02:18 PM IST
മലയാളി വാര്‍ത്ത

രണ്ടു കാലഘട്ടങ്ങളിൽ ബോളിവുഡിൽ തരംഗം സൃഷ്ടിച്ചവരാണ് ശ്രീദേവിയും സഞ്ജയ് ദത്തും . എന്നാൽ ഇരുവരും ഒറ്റ ചിത്രത്തിലെ ഒന്നിച്ചഭിനയിച്ചിട്ടുള്ളു. കാരണം സഞ്ജയ് ദത്തിനെ ശ്രീദേവിക്ക് ഭയമായിരുന്നു. അതിന്റെ കാരണം സഞ്ജയ് ദത്ത് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. 1980 കളിൽ ശ്രീദേവി വളരെ വിജയം കൈവരിച്ച നടിയായിരുന്നു. സഞ്ജയ് ദത്ത് ആ സമയത്ത് ബോളിവുഡ് ഇൻഡസ്ട്രിയിൽ പുതിയൊരാളും. മാത്രമല്ല ശ്രീദേവിയുടെ വലിയ ഒരു ആരാധകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീദേവിയെ ഒരു നോക്ക്‌ കാണാൻ സഞ്ജയ് ഇടക്ക് സെറ്റുകളിൽ പോകുമായിരുന്നു. സഞ്ജയ്, മദ്യത്തിനും ലഹരിക്കും അങ്ങേയറ്റം അടിമയായ സമയം ആയിരുന്നു അത്. പല തവണയും ശ്രീദേവിയെ കാണാൻ സെറ്റുകളിൽ പോകുമ്പോൾ , മദ്യപിച്ചിട്ടായിരിക്കും പോകുന്നത്. കാണാൻ സാധിച്ചിട്ടുമില്ല. അങ്ങനെയൊരു ദിവസം ഹിമ്മത്ത്‌വാലയുടെ ഷൂട്ടിങ് നടക്കുന്നത് സഞ്ജയ് ദത്തിന്റെ സിനിമയുടെ ലൊക്കേഷനടുത്താണ്. ജിതേന്ദ്രയുടെ നായികയായാണ് ശ്രീദേവി അഭിനയിക്കുന്നത്.

ആ സിനിമയുടെ ഷൂട്ടിങിൽ സഞ്ജയ് എത്തി. ശ്രീദേവി മേക്കപ്പ് റൂമിലായിരുന്നു. അവിടെ ചെന്ന് വാതിലിൽ മുട്ടി. ശ്രീദേവി തന്നെയാണ് വാതിൽ തുറന്നത്.മദ്യപിച്ച അവസ്ഥയിൽ ചെല്ലുന്നത് കൊണ്ട് തന്നെ തനിക്ക് നടന്നത് ഒന്നും ഓർമയില്ല എന്നാണ് സഞ്ജയ് ദത്ത് പിന്നീട് അഭിമുഖത്തിൽ പറഞ്ഞത്. എന്തായാലും അവിടെ സംഭവിച്ചത് നല്ല കാര്യങ്ങളല്ലെന്ന് ഉറപ്പ്. പേടിച്ചുവിറച്ച ശ്രീദേവി, സഞ്ജയെ ഇറക്കിവിട്ട് വാതിലടച്ചു. ഇതായിരുന്നു ശ്രീദേവിയും സഞ്ജയ്‌യും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. ഈ ഒരൊറ്റ കാരണം കൊണ്ട് സഞ്ജയ് ദത്തിനൊപ്പം സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി വളരെ അധികം പേടിച്ചിരുന്നു . പക്ഷെ എന്നിട്ടും ശ്രീദേവിക്ക് സഞ്ജയ്‌യുടെ കൂടെ സമീൻ എന്ന ഒരു സിനിമ കമ്മിറ്റ് ചെയ്യേണ്ടി വന്നു. അതിൽ ഒറ്റ സീൻ പോലും ഇവർ ഒരുമിച്ച് കാണില്ല എന്ന് സംവിധായകൻ ഉറപ്പു കൊടുത്തത് കൊണ്ട് മാത്രമാണ് ഈ സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി തീരുമാനിക്കുന്നത്. സഞ്ജയ് ദത്ത്, വിനോദ് ഖന്ന, രജനീകാന്ത് എന്നിവരായിരുന്നു നായകന്മാർ. എന്നാൽ ഷൂട്ടിങ് തുടങ്ങിയ ആ സിനിമ പല കാരണങ്ങളാൽ റിലീസ് ആയതുമില്ല.

പിന്നീട് ഖുദാ ഹവാ എന്ന ചരിത്രസിനിമയിലും ശ്രീദേവിക്കൊപ്പം സഞ്ജയ് ദത്തിന് അഭിനയിക്കാൻ അവസരമെത്തി. അമിതാഭ് ബച്ചൻ നായകനായ ആ സിനിമയിൽ അവസാനനിമിഷം സഞ്ജയ് ദത്തിനെ സംവിധായകൻ ഒഴിവാക്കി. പിന്നീട് നാഗാർജുനയാണ് ആ വേഷം ചെയ്തത്.അവസാനം ശ്രീദേവിയുടെ കരിയർ പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയിൽ രക്ഷകനായി എത്തിയത് സഞ്ജയ് ദത്താണ്. 1993ൽ‍ സഞ്ജയ് ജനപ്രിയ നടനായി തീർന്ന സമയം. മഹേഷ് ഭട്ട് ഗുംരഹ് എന്ന സിനിമയുമായി ശ്രീദേവിയെ സമീപിച്ചു. അന്ന് സംവിധായകൻ എല്ലാക്കാര്യങ്ങളും കൃത്യമായി ശ്രീദേവിയോട് സംസാരിച്ചിരുന്നു. നായകൻ സഞ്ജയ് ദത്ത്. കഥ കേട്ട ശേഷം ഒരിക്കൽ പോലും നായകനെ മാറ്റാൻ ആവശ്യപ്പെട്ടുമില്ല. എന്നാല്‍ അവർ ഒരുമിച്ച് അഭിനയിച്ചെങ്കിലും ഇരുവരും തമ്മിൽ സെറ്റിൽ സംസാരിക്കാറിലായിരുന്നു. ഷോട്ട് കഴിയുമ്പോൾ പലപ്പോഴും ശ്രീദേവി സഞ്ജയുടെ മുഖത്തു പോലും നോക്കാതെ പോകുമായിരുന്നു. മയക്കുമരുന്ന് അടിച്ചാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്നായിരുന്നു ശ്രീദേവിയുടെ ഭയം.ഗുംരഹ് സിനിമ വളരെ അധികം പ്രേക്ഷക പ്രീതി നേടിയ സിനിമയാണ്. സിനിമയിലെ അവരുടെ കെമിസ്ട്രി ജനങ്ങൾ എലാം ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ സിനിമയ്ക്ക് ശേഷം പിന്നീടൊരിക്കലും അവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

എന്നാൽ സംവിധായകൻ കരൺ ജോഹർ ഇവരെ രണ്ടുപേരെയും 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് അഭിനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ ചിത്രത്തിനായി കഴിഞ്ഞ ഒക്ടോബറിൽ ശ്രീദേവി കരാർ ഒപ്പിട്ടതുമാണ്. അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീദേവിയുടെ ഭർത്താവായാണ് സഞ്ജയ് ദത്ത് അഭിനയിക്കേണ്ടിയിരുന്നത്. വരുൺ ധവാനും ആലിയ ഭട്ടുമായിരുന്നു സിനിമയിലെ മറ്റു താരങ്ങൾ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കാനിരുന്ന ചിത്രം ശ്രീദേവിയുടെ വിടവാങ്ങലോടെ അവസാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (1 hour ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (1 hour ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (1 hour ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (2 hours ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (2 hours ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (2 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (2 hours ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (2 hours ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (3 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (5 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (6 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (6 hours ago)

Malayali Vartha Recommends