ഭഗതിനെ കുറിച്ച് ഷെലിന് പറയാന്‍ ഒരു പരാതിയേ ഉള്ളു... എന്തിനാ ഈ പെണ്പിള്ളേരെ ചക്കരേന്ന് വിളിക്കുന്നതെന്ന്..? താരത്തിന്റെ മറുപടിയിൽ ഞെട്ടി സോഷ്യൽമീഡിയ
വിവാഹശേഷം ഒരു ചാനലിന് നല്കിയ അഭിമുഖത്തിനിടെ ഭഗതിനെ കുറിച്ച് ഭാര്യ പറഞ്ഞ കാര്യങ്ങളും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഭഗതിനെ കുറിച്ച് ഷെലിന് പറയാന്‍ ഒരു പരാതിയേ ഉള്ളു. എന്തിനാ ഈ പെണ്പിള്ളേരെ ചക്കരേന്ന് വിളിക്കുന്നതെന്ന്..? എന്നായിരുന്നു ഷെലിന് ചോദിച്ചത്. ഇതിന് ഭഗത് നല്കിയ മറുപടി ഇതായിരുന്നു. എന്റെ അമ്മയുടെ അച്ഛന് കൊച്ചുമക്കളെയും എല്ലാവരെയും മക്കളേ എന്നാണ് വിളിക്കുന്നത്. അത് ഭയങ്കര സ്നേഹത്തോടെയുള്ള വിളിയാണ്. ഞങ്ങളെ കാണാന്‍ വരുമ്ബോള്‍ മടിയില്‍ മിഠായി പൊതിയു ഒരു ഭാഗത്ത് മുറുക്കാന്‍ പൊതിയും കാണും. അത് ഭയങ്കര മധുരമായ ഓര്‍മ്മകളാണ്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാവരെയും അതായത് കൂട്ടുകാരായാലും ബന്ധുക്കളായാലും ചക്കരേയെന്നാണ് ഞാന്‍ വിളിക്കുന്നത്. ഫോണ്‍ ചെയുമ്ബോഴായാലും ചക്കരേ, എന്തുണ്ട് എന്ന സംസാരിച്ചാണ് തുടങ്ങാറെന്നും അത് ശീലത്തിന്റെ ഭാഗമായി പോയെന്നും താരം പറയുന്നു'. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ഭഗത് മാനുവല്‍. അടുത്തിടെയാണ് നടന് രണ്ടാമത് വിവാഹിതനായത്. കോഴിക്കോട് സ്വദേശിനി ഷെലിന് ചെറിയാനെ ആയിരുന്നു ഭഗത് രണ്ടാമതും വിവാഹം കഴിച്ചത്.
https://www.facebook.com/Malayalivartha