വിശാലുമായുള്ള വിവാഹത്തില്‍ നിന്നും അനിഷ പിന്മാറിയിട്ടില്ല... വിശാലിന്റെ ആ ഒരെറ്റ പിടിവാശി കാരണമാണ് വിവാഹം വൈകുന്നത്!! കാരണം പുറത്ത് വിട്ട് ജികെ റെഡ്ഡി
വിശാലുമായുള്ള വിവാഹത്തില്‍ നിന്നും അനിഷ പിന്മാറിയിട്ടില്ല വിശാലിന്റെ പിടിവാശി കാരണമാണ് വിവാഹം വൈകുന്നതെന്നുമാണ് ജികെ റെഡ്ഡി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനിഷ മാറ്റിയതോടെയായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ചാണ് അദ്ദേഹത്തിന്റെ പിതാവായ ജികെ റെഡ്ഡി. കോളിവുഡിലെ പ്രിയ നടനാണ് വിശാല്‍. താരത്തിന്റയെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. അഭിനേത്രിയായ അനിഷ അല്ല റെഡ്ഡിയെയാണ് താരം ജീവിതസഖിയാക്കാന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ച് 16ന് ഹൈദരാബാദില്‍ വെച്ച് ഇവരുടെ വിവാഹനിശ്ചയവും നടന്നിരുന്നു. പിന്നീട് ഈ വിവാഹം നടക്കില്ലെന്നും അനിഷ വിശാലിനെ വേണ്ടെന്ന് വെച്ചെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha