പിറന്നാള്‍ ആശംസകള്‍ പൃഥ്വി! എന്തൊരു വര്‍ഷമായിരുന്നു ഇത്, '9' പോലുള്ള ഒരു ചിത്രം നിര്‍മ്മിക്കുന്നു, 'ലൂസിഫര്‍' പോലൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്യുന്നു... കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇതെല്ലാം!! പൃഥ്വിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുപ്രിയ
നടന് പൃഥ്വിരാജിന്റെ 37ാം ജന്മദിനമാണ് ഇന്ന്. പൃഥ്വിയ്ക്ക് ഇപ്പോള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ. 'പിറന്നാള്‍ ആശംസകള്‍ പൃഥ്വി! എന്തൊരു വര്‍ഷമായിരുന്നു ഇത്, '9' പോലുള്ള ഒരു ചിത്രം നിര്‍മ്മിക്കുന്നു, 'ലൂസിഫര്‍' പോലൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്യുന്നു, 'ആടുജീവിതം' പോലൊരു ഇതിഹാസ സിനിമയില്‍ അഭിനയിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇതെല്ലാം. എന്നാല്‍ എനിക്കും അല്ലിക്കുമൊപ്പം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഈ വര്‍ഷം കുറച്ച് സമയമേ ലഭിച്ചുള്ളു. ഒരു കുടുംബം എന്ന നിലയില്‍ ചെറിയ ഇടവേളകളില്‍ പോലും ഒന്നിച്ച് ചെലവഴിക്കാന്‍ കിട്ടുന്ന സമയമാണ് ഞങ്ങളുടെ സന്തോഷം. മികച്ച നടന്, നിര്‍മ്മാതാവ്, സംവിധായകന് എന്നീ നിലകളിലെല്ലാം വരും വര്‍ഷവും മനോഹരമാകട്ടേ, എല്ലാത്തിലും ഉപരി നല്ലൊരു അച്ഛനെന്ന നിലയിലും'.. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സുപ്രിയ പൃഥ്വിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
https://www.facebook.com/Malayalivartha