Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശാ ശരത്തിൻറെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ മലയാള സിനിമയിൽ നിരവധിയാണെന്ന് ഡിജിപി ഋഷിരാജ് സിങ്!! കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലസംഗീതത്തിലൂടെ വേറിട്ട ചിത്രമായി എംഎ നിഷാദിന്‍റെ സസ്പെന്‍സ് ത്രില്ലര്‍ തെളിവ്... ഓഡിയോ റിലീസ് നിര്‍വഹിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ്

16 OCTOBER 2019 01:30 PM IST
മലയാളി വാര്‍ത്ത

കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലസംഗീതത്തിലൂടെ വേറിട്ട ചിത്രമായി എംഎ നിഷാദിന്‍റെ സസ്പെന്‍സ് ത്രില്ലര്‍ തെളിവ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ റിലീസ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് നിര്‍വഹിച്ചത്. ചാക്ക മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ എം.എ. നിഷാദ്, നിര്‍മ്മാതാവ് പ്രേംകുമാര്‍, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, ഗാനരചയിതാവ് പ്രഭാ വർമ്മ, നടൻ മണിയന്‍പിള്ള രാജു, സംഗീത സംവിധായകന്‍ കല്ലറ ഗോപന്‍, ഗായിക വർഷ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

തെളിവിലെ നായികയായ ആശാ ശരത്തിൻറെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ മലയാള സിനിമയിൽ നിരവധിയാണെന്ന് ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. തെളിവിൻറെ സംവിധായകൻ എം.എ. നിഷാദിൻറെ പിതാവ് മൊയ്തീൻ കുട്ടിയുമായും, ചിത്രത്തിലെ പുതുമുഖ അഭിനേതാവ് മൊഹസിൻ യാസിൻറെ പിതാവ് മുഹമ്മദ് യാസിനുമായും തൻറെ ഔദ്യോഗിക ജീവിതത്തിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ള കാര്യം അദ്ദേഹം അനുസ്മരിച്ചു. കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലസംഗീതം ചിത്രത്തിന്റെ സവിശേഷതയാണെന്ന് സംവിധായകന്‍ എം.എ. നിഷാദ് പറഞ്ഞു. എം. ജയച്ചന്ദ്രനാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നെടുമുടി വേണുവിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഒരു നാടൻപാട്ട് ഉൾപ്പെടെ മൂന്ന് ഗാനങ്ങളാണ് തെളിവിലുള്ളത്.

ഇഥിക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒക്റ്റോബര്‍ 18ന് തിയറ്ററുകളിലെത്തുന്ന തെളിവില്‍ ലാല്‍, ആശാ ശരത്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (18 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends