മഞ്ജു വാരിയരുടെ അരങ്ങേറ്റ ചിത്രം 'അസുരന്' 100 കോടി ക്ലബ്ബില്‍; തമിഴകത്തിന്റെ ഭാഗ്യ നായികയായി മാറിയ മഞ്ജുവിനെ തേടി രജനികാന്ത് ചിത്രമുള്‍പ്പടെ വമ്പൻ പ്രോജക്ടുകൾ:- കോടികള്‍ മുടക്കിയുള്ള പ്രമോഷനോ വന്‍ പരസ്യങ്ങളോ ഇല്ലാതെ ബോക്സോഫിസില്‍ വിപ്ലവം സൃഷ്ടിച്ച് അസുരൻ മുന്നേറുന്നു
ധനുഷിനൊപ്പമുള്ള മഞ്ജുവാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം അസുരന് 100 കോടി ക്ലബില്‍. ഓവര്‍സീസ്, തിയറ്റര്‍ വിതരണാവകാശം, സാറ്റലൈറ്റ്, ഡിജിറ്റല്‍, ഓഡിയോ റൈറ്റ്സ് തുടങ്ങിയവയിലൂടെയാണ് ചിത്രം നൂറുകോടി കടന്നത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് അസുരന്. അസുരനിലൂടെ മഞ്ജു തമിഴകത്തിന്റെ ഭാഗ്യ നായികയായി മാറിക്കഴിഞ്ഞു.
രജനികാന്ത് ചിത്രമുള്‍പ്പടെ വമ്പൻ പ്രോജക്ടുകളാണ് തമിഴില്‍നിന്നു മഞ്ജുവിന് വന്നുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ നാലിന് തിയറ്ററുകളിലെത്തിയ അസുരന് രണ്ടാഴ്ച പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ ബോക്സോഫിസില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. കോടികള്‍ മുടക്കിയുള്ള പ്രമോഷനോ വന്‍ പരസ്യങ്ങളോ ഇല്ലാതെയാണ് ഈ നേട്ടം.
https://www.facebook.com/Malayalivartha