കുട്ടികുറുമ്ബിയെ വരുതിയിലാക്കി അശ്വതി!! പുട്ട് കഴിക്കാത്ത അപ്പന്റെ പുട്ട് കഴിക്കാത്ത മകളെക്കൊണ്ട് പുട്ട് ഉണ്ടാക്കിച്ച് കഴിപ്പിച്ച കഥ!! വൈറലായി വീഡിയോ... ഏറ്റെടുത്ത് സോഷ്യൽമീഡിയ...
നമ്മുടെ പ്രിയ എഴുത്തുകാരിയും അവതാരകയുമായ അശ്വതി ശ്രീകാന്താണ് മകളെ കൊണ്ട് പുട്ടുണ്ടാക്കി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുട്ട് ഇഷ്ടമില്ലത്ത മകളെ കൊണ്ട് പുട്ട് ഉണ്ടാക്കിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. എല്ലാ കുട്ടികള്‍ക്കും പിടിവാശി ഉള്ളത് സാധാരണയാണ്. പ്രത്യേകിച്ച് ഭക്ഷണ കാര്യത്തില്‍. പലപ്പോഴും മക്കളുടെ പിടിവാശിയില്‍ വലയുന്നത് മാതാപിതാക്കള്‍ ആണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു കുട്ടികുറുമ്ബിയെ വരുതിയിലാക്കിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
https://www.facebook.com/Malayalivartha