തന്റെ വീടിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട നായയെ മമ്മൂട്ടി രക്ഷിച്ചു

തന്റെ വീടിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട നായയെ മമ്മൂട്ടി രക്ഷിച്ചു. രാവിലെ ജിമ്മിലേക്ക് പോകാനിറങ്ങിയപ്പോഴാണ് വീടിനു സമീപത്തുള്ള ടെലിഫോണ്‍ പോസ്റ്റില്‍ കുരുക്കിയിട്ട നിലയില്‍ രണ്ടു വയസു പ്രായം തോന്നിക്കുന്ന അല്‍സേഷന്‍ പോമറേനിയന്‍ ക്രോസ് ഇനത്തില്‍പ്പെട്ട നായയെ കണ്ടത്. ഉടന്‍ തന്നെ ആപത്തില്‍പ്പെടുന്ന നായകള്‍ക്കു രക്ഷകനാകാറുള്ള എറണാകുളം വെണ്ണല സ്വദേശി ബോണി ചെറിയാനെ മമ്മൂട്ടി വിവരമറിയിയിച്ചു. നായയുടെ ദുരവസ്ഥ കണ്ട് തന്റ ഡ്രൈവറോടു നായക്കു ഭക്ഷണം വാങ്ങി നല്‍കാനും മമ്മൂട്ടി നിര്‍ദേശിച്ചു. ഒമ്പതു മണിയോടെ ബോണി സ്ഥലത്തെത്തി നായയെ ഏറ്റെടുത്തു.
വളര്‍ത്തുമൃഗങ്ങളെ ശുശ്രൂഷിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയാണ് 40 വര്‍ഷമായി ബോണിയുടെ പതിവ്. പനമ്പിള്ളി നഗറിലെ കര്‍മ എന്ന സന്നദ്ധ സംഘടനയെ നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും അവരാരും സ്ഥലത്തെത്തിയില്ല. ഓമനത്വമുള്ള നായ ഒറ്റപ്പെട്ടിട്ടും ശാന്തസ്വഭാവം കൈവിടാതെ പ്രതീക്ഷയോടെ യജമാനനെ കാത്തിരിക്കുകയാണ്. ഉടമ എത്തിയില്ലെങ്കില്‍ താല്‍പര്യമുള്ള പുതിയ ഉടമയെ കിട്ടുന്നതുവരെ നായയെ പരിപാലിക്കുമെന്ന് ബോണി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha