വിനയനങ്കിളിന്റെ ചിത്രമാകുമ്ബോള് അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല!! ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമൊന്നുമില്ല... മറിച്ച് സന്തോഷം മാത്രമേ ഒള്ളൂ; ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ദിവ്യ ഉണ്ണി
ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പറയുകയാണ് ദിവ്യ ഉണ്ണി. 'എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്ബോള്‍ വലിയ ആകാംഷയാണുള്ളത്. വിനയനങ്കിളിന്റെ ചിത്രമാകുമ്ബോള് അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമൊന്നുമില്ല. മറിച്ച് സന്തോഷം മാത്രമേ ഒള്ളൂ. ആദ്യഭാഗം ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണല്ലോ രണ്ടാം ഭാഗം ഉണ്ടായത്. ആദ്യചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രണ്ടാം ഭാഗം ആദ്യ ഭാഗത്തേയ്ക്കാള് മികച്ചതാകാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.' ദിവ്യ പറഞ്ഞു
https://www.facebook.com/Malayalivartha